Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമത്തിനും നിയമം കയ്യിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി

14 NOVEMBER 2019 04:45 PM IST
മലയാളി വാര്‍ത്ത

ശബരിമല കേസ് സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ അക്രമത്തിനും നിയമം കയ്യിലെടുക്കാനും മുതിരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവരെയും അവ ഫോര്‍വേഡ് ചെയ്യുന്നവരെയും ഉടനടി അറസ്റ്റ് ചെയ്ത്, ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ എല്ലാത്തരം അക്കൗണ്ടുകളും പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലാണ്.

ശബരിമല വിധി സ്റ്റേ ചെയ്‌തെന്ന തരത്തില്‍ പലയിടത്തും ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. അത് അക്രമത്തിലേക്ക് നീങ്ങാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യുവതീപ്രവേശന വിധിയുടെ മറവില്‍ കോടതിയേയും സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനും മതസ്പര്‍ദ്ധവരുത്താനും ചിലര്‍ ശ്രമിച്ചിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ മണ്ഡലമകരവിളക്ക് കലാത്ത്. യുവതീപ്രവേശനത്തെ അനുകൂലിച്ച ഇടത് സഹയാത്രികയും നടിയുമായ സജിതാ മഠത്തിലിനെതിരെ മറ്റൊരു വിഷയത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ കഴിഞ്ഞ ദിവസമാണ് സംസ്ഥാന വനിതാ കമ്മീഷന്‍ ഇടപെട്ട് കേസ് എടുത്തത്. വിധിയ അനുകൂലിക്കുന്നവരെയും ഭക്തരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ശ്രമിച്ചിരുന്നു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയേയും കനദുര്‍ഗയേയും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപ്പെടുത്തുകയും നേരിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും തൊഴിലിടങ്ങളില്‍ പോലും എത്താനാകാത്തവിധം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ശബരിമല വിധിക്കെതിരെ നടന്ന എല്ലാപ്രക്ഷോപങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ന്യൂനപക്ഷ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. മാത്രമല്ല ഇത്തരം പ്രക്ഷോഭങ്ങളെ അതിശക്തമായി സര്‍ക്കാര്‍ നേരിടണമായിരുന്നെന്നും പറഞ്ഞു. അത്തരമൊരു പശ്ചാത്തലത്തിലാണ് പൊലീസ് ശ്ക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.

വിധിയുടെ പൂര്‍ണരൂപം പുറത്ത് വന്ന ശേഷം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. വിധി എന്തായാലും സ്വാഗതം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്കാര്യം മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ അദ്ദേഹത്തെയും സര്‍ക്കാരിനെയും വ്യക്തിപരമായി സമൂഹമാധ്യമങ്ങളിലൂടെ അധിഷേപിക്കാനുള്ള സാധ്യത കൂടുതലാണ്. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും വഴിവെച്ചിട്ടുണ്ട്. പ്രാദേശിക വിഷയങ്ങള്‍ പെട്ടെന്ന് ആളിപ്പടരാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ശക്തമായ മുന്നറിയിപ്പ് പൊലീസ് നല്‍കുന്നത്. അവ പാലിക്കേണ്ടത് ഭരണഘടനയെ ബഹുമാനിക്കുന്ന ഓരോ പൗരന്റെയും കടമയാണ്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (4 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (8 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (13 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (19 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (23 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (25 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (32 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (43 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends