ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗഭരണഘടനാ ബെഞ്ചിന് വിട്ട തീരുമാനത്തെ യു.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്‌തെങ്കിലും അതിനൊപ്പം മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ പ്രവേശനവും വിശാലബെഞ്ച് പരിശോധിക്കുന്നുണ്ട്

ശബരിമല യുവതീപ്രവേശന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗഭരണഘടനാ ബെഞ്ചിന് വിട്ട തീരുമാനത്തെ യു.ഡി.എഫ് നേതാക്കള്‍ സ്വാഗതം ചെയ്‌തെങ്കിലും അതിനൊപ്പം മുസ്ലിം, പാഴ്‌സി സ്ത്രീകളുടെ പ്രവേശനവും വിശാലബെഞ്ച് പരിശോധിക്കുന്നുണ്ട്. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് മുസ്്‌ലിം സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. അത് ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസായ ശേഷം ഏഴംഗ ബെഞ്ചിന്റെ അധ്യക്ഷനാകുന്ന ബോംബ്‌ഡേ മുസ്്‌ലിംസ്ത്രീകളുടെ പ്രവേശനം പരിശോധിക്കും. അതിനെ സ്വാഗതം ചെയ്യുമോ?, ഇല്ലയോ എന്ന കാര്യത്തില്‍ ഒരു യു.ഡി.എഫ് നേതാക്കളും വ്യക്തമായ ഉത്തരം പറയുന്നില്ല.
മുസ്്‌ലിം സ്ത്രീകളുടെ കാര്യം അവരുടെ മതപരമായ കാര്യമാണെന്നും പരിഷ്‌ക്കാരങ്ങള്‍ അവരുടെ മതപണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്താണ് തീരുമാനിക്കേണ്ടതെന്നാണ് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചത്. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജി വിശാല ബെഞ്ചിലേക്ക് വിട്ട തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ചെയ്തു. മുസ്്‌ലിംലീഗ് മുന്നണിയിലുള്ളതാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേരിടുന്ന വലിയ പ്രശ്‌നം. അയോധ്യവിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത് മുസ്്‌ലിംലീഗിന് ഇഷ്ടപ്പെട്ടിട്ടില്ല. വിധിയില്‍ തൃപ്തരല്ലെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ മുസ്്‌ലിം സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്.
ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ മതപരമായ കോടതിവിധികളെ എതിര്‍ക്കുന്ന സമീപനമാണ് അടുത്തകാലത്ത് സ്വീകരിക്കുന്നത്. പള്ളിക്കേസിലെ വിധിക്കെതിരെ വിശ്വാസികള്‍ നടത്തിയ സമരത്തില്‍ ചാലക്കുടി എം.പി ബെന്നിബഹ്‌നാന്‍ പങ്കെടുത്തിരുന്നു. ശബരിമല യുവതീപ്രവേശന വിധിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ഏകദിന സത്യഗ്രഹം അടക്കം നടത്തി. എന്നാല്‍ അയോധ്യാ വിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. ഭരണഘനാ വിധികള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തള്ളുകയും കൊള്ളുകയും ചെയ്യുന്ന നിലപാടിനെതിരെ നിയമവിദഗ്ധര്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ ഏക വനിതാ എം.എല്‍.എയായ ഷാനിമോള്‍ ഉസ്മാന്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതും കേരളത്തിലെ സ്ത്രീസമൂഹം ഉറ്റുനോക്കുകയാണ്. കോണ്‍ഗ്രസിലെ പുരോഗമനവാദിയായ ഷാനിമോളുടെ തീരുമാനം പ്രധാനമാണ്. സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സുന്നി പള്ളികളിലെ കാര്യം അവര്‍ തീരുമാനിക്കുമെന്നാണ് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നത്. അതിനാല്‍ കോടതി തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുമെന്ന് കരുതാനാകില്ല.
https://www.facebook.com/Malayalivartha
























