Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...


സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...


ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...


‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...


നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...

ശബരിമല യുവതീപ്രവേശ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വെട്ടിലായി

14 NOVEMBER 2019 05:25 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും വെട്ടിലായി. മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ, കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ മലകയറാന്‍ ആക്ടിവിസ്റ്റുകളും സന്നിധാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് പൊലീസ് സംരക്ഷണ ഒരുക്കുകയും ഭക്തര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്താല്‍ കഴിഞ്ഞതവണത്തേക്കാള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ മുതലെടുപ്പ് രാഷ്ട്രീയത്തിനായി കാത്തിരിക്കുന്നവരുണ്ട്. അവരെ എങ്ങനെ നേരിടും എന്നത് സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും പ്രതിരോധത്തിലാക്കും.

പുനപ്പരിശോധനാ ഹര്‍ജി വിശാലബെഞ്ചിലേക്ക് വിട്ടതിനാല്‍ നിലവിലുള്ള വിധി നടപ്പാക്കരുതെന്നും യുവതികളെ പ്രവേശിപ്പിക്കരുതെന്നും യു.ഡി.എഫും മുന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരനും ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു. അതിനര്‍ത്ഥം മണ്ഡലകാലം കലുഷിതമാക്കാന്‍ രാഷ്ട്രീയമായി അവര്‍ തീരുമാനിച്ചെന്ന് വേണം അതില്‍ നിന്ന് മനസ്സിലാക്കാന്‍. പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ഏറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം കിട്ടേയേ മതിയാകൂ. അതിനായി ശബരിമല അവര്‍ ആയുധമാക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ പല നേതാക്കളും ശബരിമല വിഷയവും സാമുദായിക സംഘടനകളെ പ്രീണിപ്പിക്കുന്ന കാര്യവും അവസാനിപ്പിക്കണമെന്ന്, വട്ടിയൂര്‍ക്കാവിലെ പരാജയത്തിന് ശേഷം ആവശ്യപ്പെട്ടിട്ടുണ്ട്.

യാതൊരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അതിനായി അക്രമരഹിതമായ സമരങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ഗോപാലകൃഷ്ണന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടി പുനപ്പരിശോധനാ ഹര്‍ജിനല്‍കിയതും അദ്ദേഹമാണ്. സമുദായ സംഘടനകള്‍ പറയുന്നത് അംഗങ്ങള്‍ പോലും കേള്‍ക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് പുറകേ പോകേണ്ടെന്നും ശബരിമല വിഷയം ആളിക്കത്തിക്കേണ്ടെന്നും അയോധ്യവിധി സ്വീകരിച്ചത് പോലെ സമാധാനപരമായി കാര്യങ്ങള്‍ പോകട്ടെ എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഇവര്‍ തമ്മിലുള്ള ആശയസംഘര്‍ഷം യു.ഡി.എഫിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

യുവതീപ്രവേശനം നടപ്പാക്കിയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങാന്‍ കാരണമെന്ന് സി.പി.എമ്മിലും എല്‍.ഡി.എഫിലും പൊതുവേ അഭിപ്രായമുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അത് അംഗീകരിച്ചിട്ടില്ല. അതിനാല്‍ മണ്ഡലകാലത്ത് യുവതികളെത്തിയാല്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച തീരുമാനം സര്‍ക്കാരിനെയും മുന്നണിയേയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്. വട്ടിയൂര്‍ക്കാവ് ജയത്തോടെ ജാതി, മത സമുദായങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലെന്നും പാലാ ഉപതെരഞ്ഞെടുപ്പോടെ ശബരിമല വിഷയം ആവിയായെന്നും സി.പി.എം ആവര്‍ത്തിക്കുന്നതിനാല്‍ യുവതികള്‍ക്ക് പിന്തുണ നല്‍കാനാണ് സാധ്യത.  

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...  (3 minutes ago)

സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രത്യേക സൗകര്യങ്ങളോടെ ടോമിൻ തച്ചങ്കരി: ഞാൻ ഒരുക്കിയ കട്ടിലും മെത്തയും...! തച്ചങ്കരിയെ കുത്തി ശ്രീലേഖ...  (7 minutes ago)

വൈദ്യുതി പ്രതിസന്ധിയില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി  (12 minutes ago)

ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി  (18 minutes ago)

ഇതെന്തൊരു വിരോധാഭാസമാണ്; ആന്റോ അഗസ്റ്റിൻ മദ്യക്കേസിൽ കുടുങ്ങിയപ്പോൾ കൈരളി ചാനൽ കാണിച്ച 'കടുംകൈ' തുറന്നുകാട്ടി സോഷ്യൽ മീഡിയ കുറിപ്പ്...  (22 minutes ago)

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു  (24 minutes ago)

‘മരം മുതൽ മദ്യം വരെ തട്ടിപ്പ്!’ ആന്റോ അഗസ്റ്റിനെതിരെ മുൻ സഹപ്രവർത്തകർ; റിപ്പോർട്ടർ ടിവിയിൽ കനൽ പുകയുന്നു...  (31 minutes ago)

നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത: തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം...  (42 minutes ago)

ഈ പോസ്റ്റർ ഉണ്ടാക്കിയവൻ തറയിൽ കിടക്കേണ്ട, ഒരു പുല്ലു പായ തരും അതിൽ കിടന്നോളു... ആന്റോ അഗസ്റ്റിനെതിരെ തുറന്ന പോരുമായി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

MALAPPURAM HEALTH NEWS, ജില്ലയിൽ മുന്നറിയിപ്പ്  (1 hour ago)

കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 21-ന് നാട്ടിലെത്തിക്കും; പ്രതി അനില അതീവ സുരക്ഷാ ജയിലിൽ...  (1 hour ago)

V T BALRAM വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്  (2 hours ago)

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (3 hours ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (3 hours ago)

Malayali Vartha Recommends