നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 82 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. ഒന്നരക്കിലോ സ്വര്‍ണബിസ്കറ്റുകളും ഒരു കിലോ സ്വര്‍ണ മിശ്രിതവുമായി ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റിലായി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.
ദുബായില്‍ നിന്നെത്തിയ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നാണ് ഒന്നരകിലോ സ്വര്‍ണ ബിസ്ക്കറ്റ് കിട്ടിയത്. ഇടനിലക്കാരന്റെ കണങ്കാലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ മിശ്രിതം.
https://www.facebook.com/Malayalivartha