ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറയിലാണ് സംഭവം.കൂനന്‍വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആലീസ് (58) ആണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മക്കളെല്ലാം വിദേശത്താണ്. വീട് പുറത്തുനിന്ന് പൂട്ടിയനിലയിലാണ്. ആലീസ് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha