ഇരുപതോളം ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ വലിയ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമം... ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു

എറണാകുളം വെട്ടിത്തറ മോര്‍ മിഖായേല്‍ വലിയ പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമം യാക്കോബായ വിഭാഗം തടഞ്ഞു. മൂന്നു വൈദികരുടെ നേതൃത്വത്തിലാണ് ഇരുപതോളം ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടിയ സ്ത്രീകള്‍ അടക്കമുള്ള യാക്കോബായ വിഭാഗം വിശ്വാസികളാണ് പ്രതിരോധം തീര്‍ത്തത്. ഇവര്‍ പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിക്കുന്നുണ്ട്
. മൂവാറ്റുപ്പുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഒരു മണിക്കൂറിന് ശേഷം ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങിപ്പോയി. വെട്ടിത്തറ പള്ളി ഇടവകയില്‍ 290റോളം യാക്കോബായ വിഭാഗക്കാരാണുള്ളത്.
https://www.facebook.com/Malayalivartha


























