Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

19 SEPTEMBER 2026 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..

വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി വിജയ്

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന 'പെരുന്തലൈവര്‍ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി'യില്‍ പുതിയ മാറ്റങ്ങളും വിഭവങ്ങളും ഉള്‍പ്പെടുത്താന്‍ ആലോചന. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ പദ്ധതി ആറുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പുതിയ മെനു ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി പോലുള്ള നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യതകളും പരിഗണനയിലുണ്ടെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്‌മോഹന്‍ സൂചിപ്പിച്ചു.

സെപ്റ്റംബര്‍ 22 ചൊവ്വാഴ്ചയാണ് പദ്ധതിയുടെ പുതിയ വിപുലീകരണം ഔദ്യോഗികമായി ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം ഉറപ്പാക്കുന്നതോടൊപ്പം ഭക്ഷണത്തില്‍ വൈവിധ്യവും രുചിയും കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഒരു പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച ഭക്ഷണം നല്‍കേണ്ടതിന്റെ പ്രാധാന്യം ഊന്നിക്കൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.

' ജയിലിലെ തടവുകാരനുപോലും ഇപ്പോള്‍ ചിക്കന്‍ ബിരിയാണി കഴിക്കാന്‍ ലഭിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ നമ്മുടെ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് എന്തുകൊണ്ട്ബി രിയാണി കഴിച്ചുകൂടാ?' എന്ന് മന്ത്രി ചോദിച്ചു. എങ്കിലും, ഈ പദ്ധതി പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയില്ലെന്നും കൃത്യമായ ശുചിത്വ മാനദണ്ഡങ്ങളും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിനായി ഒരു പൈലറ്റ് പ്രോജക്റ്റും കര്‍ശനമായ പരിശോധനകളും ഇതിനായി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഉപ്പുമാവ്, കിച്ചടി, പൊങ്കല്‍ എന്നിവക്കൊപ്പം ആഴ്ചയില്‍ രണ്ടുതവണ മില്ലറ്റ് (ചെറുധാന്യങ്ങള്‍) അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് പ്രഭാതഭക്ഷണ പദ്ധതിയിലൂടെ നല്‍കി വരുന്നത്. ഈ പദ്ധതിയുടെ രണ്ടാം ഘട്ട വിപുലീകരണത്തിലൂടെ അധികമായി 15.30 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കുകൂടി പ്രയോജനം ലഭിക്കും. ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 217.63 കോടി രൂപയുടെ അധിക ഫണ്ടും സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഇതോടെ പദ്ധതിയുടെ ആകെ തുക 724 കോടി രൂപയായി ഉയര്‍ന്നു.

മഹാരാഷ്ട്രയിലെയും തിരുപ്പൂരിലെയും ചില ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതൊഴിച്ചാല്‍ തമിഴ്‌നാട്ടിലെ മറ്റ് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലായി പദ്ധതി വിപുലമായി നടപ്പിലാക്കാനാണ് തീരുമാനം. അതാത് സ്‌കൂളുകളിലെ കുടുംബശ്രീ/സ്വയംസഹായ സംഘങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്കായി ഭക്ഷണം തയാറാക്കി വിളമ്പുന്നത്. കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം, സ്‌കൂളിലെ ഹാജര്‍ നില എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി സര്‍ക്കാര്‍ വിപുലീകരിക്കുന്നത്. സെപ്റ്റംബര്‍ 22ന് തിരുവന്‍പിയൂരിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇഴകള്‍ക്കപ്പുറം' ഒക്ടോബര്‍ 2ന് തീയേറ്ററുകളിലെത്തും  (9 minutes ago)

കോന്നി മെഡിക്കല്‍ കോളേജില്‍ എക്‌സ്‌റേ മാറിപ്പോയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശം നല്‍കി മന്ത്രി  (13 minutes ago)

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (20 minutes ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (25 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (27 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (35 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (48 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (55 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (56 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (1 hour ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (1 hour ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (1 hour ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (1 hour ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (1 hour ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

Malayali Vartha Recommends