എം.എം. മണിക്ക് വീണ്ടും നാക്കുപിഴച്ചു! ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനം’ ആണ് ശിശുദിനം എന്നായിരുന്നു മണിയുടെ കണ്ടുപിടുത്തം ; അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച് തന്റെ ജനറൽനോളേജ് നാട്ടുകാരെ മന്ത്രി മണി ബോധ്യപ്പെടുത്തുകയും ചെയ്തു ....
എം.എം. മണിയുടെ നാക്കിന് ഇത്തിരി നീളം കൂടുതലാണ്...അതുകൊണ്ടാണോ എന്തോ എപ്പോഴും ആ നാവിനു പിഴക്കാനേ നേരമുള്ളൂ .. ഇക്കുറി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജൻമദിനവുമായി ബന്ധപ്പെട്ടായിരുന്നു മണിയുടെ നാക്കിനു അബദ്ധം പറ്റിയത് .... ശിശുദിനം ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണെന്നാണ് കട്ടപ്പനയിലെ ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെ മന്ത്രി പറഞ്ഞത്
നമുക്കറിയാം ഇന്നൊരു മഹത്തായ സുദിനമാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അന്തരിച്ച സുദിനമാണ് ഇന്ന്. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിൽ, അതിനെ മുന്നോട്ടു നയിക്കുന്നതിൽ നല്ല പങ്കുവഹിച്ച ആദരണീയനായ മുൻ പ്രധാനമന്ത്രി, ദീർഘനാൾ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയെന്നും മന്ത്രി മണി പറഞ്ഞു. ശിശുദിനത്തിൽ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമർശിച്ചായിരുന്നു പ്രസംഗം.
ദീർഘനാൾ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്ന് കൂടി പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്
https://www.facebook.com/Malayalivartha