Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ബീഫ് ഫ്രൈയില്‍ ഉള്ളിക്ക് പകരം കാബേജ് നല്‍കിയത് ചോദ്യം ചെയ്ത പ്രിസണ്‍ ഓഫീസര്‍ക്ക് മലബാര്‍ ഹോട്ടല്‍ ഉടമയുടെ മര്‍ദനം

15 NOVEMBER 2019 03:01 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ശ്രീകണ്ഠാപുരം മലപ്പട്ടത്തെ പൂതലോട്ട് ഹൗസില്‍ പി.സുദീപന്(43) തളിപ്പറമ്പ് കോര്‍ട്ട് റോഡിലെ മലബാര്‍ ഹോട്ടലുടമയുടെ മര്‍ദ്ദനമേറ്റു.

ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെ ഹോട്ടലിലെത്തി ഓര്‍ഡര്‍ ചെയ്ത ബീഫ് ഫ്രൈക്ക് മുകളിലായി ഉള്ളിക്ക് പകരം കൊത്തിയരിഞ്ഞ പച്ച കാബേജ് വിതറിയത് കണ്ട് ചോദ്യംചെയ്തതിനാണ് ജയില്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചത്.

മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്താനാണ് സുദീപന്‍ ഇന്നലെ തളിപ്പറമ്പിലെത്തിയത്. നഗരസഭാ ഓഫീസില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി ് അദ്ദേഹം മലബാര്‍ ഹോട്ടലിലാണ് കയറിയത്. രണ്ട് പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഓര്‍ഡര്‍ ചെയ്തത്. സാധനം മുന്നില്‍ വന്നപ്പോഴാണ് ബീഫ് ഫ്രൈക്ക് മുകളിലായി കൊത്തിയരിഞ്ഞ പച്ച കാബേജ് വിതറിയത് കണ്ടത്. കാബേജ് പ്രത്യേകിച്ചും പച്ചയായത് ഇഷ്ടമല്ലാത്ത സുദീപന്‍ ഇത് സപ്ലയറോട് തിരക്കിയപ്പോള്‍ ഉള്ളിക്ക് വിലകയറിയതിനാല്‍ മുതലാളിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉളളിക്ക് പകരം പച്ച കാബേജ് വിതറിയതെന്ന് വ്യക്തമാക്കി.

ഈ സമയം കാബേജ് വിതറിയ ബീഫ്‌ഫ്രൈ സുദീപന്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ട ഹോട്ടലുടമ കൗണ്ടറില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇത് ചോദ്യം ചെയ്യുകയും തെറി വിളിക്കുകയും ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ച് ഹോട്ടലിന് പിറകിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ജീവനക്കാരുള്‍പ്പെടെ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തുവെന്നാണ് കേസ്.

വലിയ വില കൊടുത്ത് വാങ്ങുന്ന ഉള്ളി നിനക്ക് ഓസില്‍ തിന്നാന്‍ തരാന്‍ കഴിയില്ല എന്ന് പറഞ്ഞ് തന്നെ അപമാനിക്കുകയും ചെയ്തതായി സുദീപന്‍ തളിപ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 341, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തിരിക്കുന്നത്.

നീ ആര്‍ക്ക് വേണമെങ്കിലും പരാതി കൊടുത്തോ എന്നു പറഞ്ഞ ഹോട്ടലുടമ പിന്നീട് സംഗതി പന്തിയല്ലെന്നുകണ്ട് ക്ഷമാപണം നടത്താന്‍ വന്നുവെങ്കിലും തനിക്ക് നേരിട്ട അപമാനം വെറുതെ വിടാന്‍ ഒരുക്കമല്ലാത്തതിനാല്‍ സുദീപന്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ക്കും നഗരസഭയിലും സുദീപന്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ ഹോട്ടലിലെ സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിക്കുകയും, ഹോട്ടലുടമ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിച്ച വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പരിശോധിക്കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ഉള്ളി വില വര്‍ദ്ധനയുടെ പേരില്‍ പല ഹോട്ടലുടമകളും വ്യാപകമായി പച്ച കാബേജ് ഉപയോഗിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിഷത്തില്‍ കുളിച്ചെത്തുന്ന കാബേജ് വേവിക്കാതെ നല്‍കുന്നത് ദോഷകരമായതിനാലും പച്ചകാബേജ് ഇഷ്ടമല്ലാത്തവരെ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതും വലിയ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു  (4 minutes ago)

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (9 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (11 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (19 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (32 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (39 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (40 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (45 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (51 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (54 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (57 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (1 hour ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (1 hour ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

Malayali Vartha Recommends