നീനു ഇട്ടിയേര, ദക്ഷിണറെയില്‍വേയുടെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന് മാനേജരാകുന്ന ആദ്യവനിത
നീനു ഇട്ടിയേരയെ ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന് മാനേജരായി നിയമിച്ചു. ദക്ഷിണ റെയില്‍വേ ചീഫ് ഓപ്പറേഷന് മാനേജര്‍ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ്.
ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ (പാസഞ്ചര്‍ മാര്‍ക്കറ്റിങ്), ചീഫ് ഫ്രൈറ്റ് ട്രാന്സ്പോര്ട്ടേഷന് മാനേജര്‍, ചീഫ് ട്രാഫിക് പ്ലാനിങ് മാനേജര്‍, മധുര ഡിവിഷനല്‍ റെയില്‍വേ മാനേജര്‍, തിരുവനന്തപുരം ആര്‍ആര്‍ബി ചെയര്മാന് എന്നീ നിലകളില്‍ ജോലി ചെയ്തിട്ടുണ്ട്.
മാവേലിക്കര സ്വദേശിയായ നീനു ഇട്ടിയേര ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് ജേതാവും 2002-ല്‍ ഹൂബര്‍ട്ട് ഹംഫ്രി ഫെലോഷിപ്പും നേടിയിട്ടുണ്ട്. 1988 ബാച്ച് ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് (ഐആര്‍ടിഎസ്) ഉദ്യോഗസ്ഥയാണ്.
https://www.facebook.com/Malayalivartha