ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ സ്വദേശി വിന്റുമോള്‍ (31) ആണ് മരിച്ചത്. ലാബ് ടെക്‌നീഷ്യനായിരുന്നു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറത്താണ് അപകടമുണ്ടായത്.
തുരുത്തിപ്പുറം ആര്‍കെ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു വിന്റു. അപകടസമയം ബസിന്റെ ഡോര്‍ തുറന്ന് കിടന്നിരുന്നോയെന്നതില്‍ വ്യക്തതയില്ല. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
https://www.facebook.com/Malayalivartha


























