തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു

തൃശൂരിലെ കൂര്‍ക്കഞ്ചേരിയിലെ ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണം മോഷണം പോയി. വീട്ടില്‍ ആരുമില്ലാത്തപ്പോഴാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 1.30ഓടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഒരാള്‍ മതില്‍ ചാടി അകത്തു കടക്കുന്ന ദൃശ്യം ലഭിച്ചു. മതില്‍ ചാടിക്കടന്ന ശേഷം മോഷ്ടാവ് സി സി ടി വി തകര്‍ത്തു. വീട്ടിലെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്ന നിലയിലാണ്.
മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ഹസന്‍ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയുമായി 55 പവന്‍ സ്വര്‍ണമാണ് നഷ്ടമായത്. ബാങ്ക് വായ്പയടക്കാന്‍ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവര്‍ന്നു. കടുംബം രാവിലെ എത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തൃശൂര്‍ സിറ്റി പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























