ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...

ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിനിടെ അവതരിപ്പിച്ച 'ചരടുപിന്നിക്കളി' കലാരൂപം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വിമർശിക്കപ്പെട്ടതിനെത്തുടർന്ന് സമാജം ഭാരവാഹികൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തി. കുട്ടികളെ കയറിൽ കെട്ടിത്തൂക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും, അന്യംനിന്നുപോകുന്ന ഒരു പരമ്പരാഗത കലാരൂപത്തെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും സമാജം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























