Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍

21 SEPTEMBER 2026 06:16 PM IST
മലയാളി വാര്‍ത്ത

കന്നിമാസപൂജകള്‍ക്കായി നട തുറന്ന ശബരിമലയില്‍ അരവണയ്ക്കും അപ്പത്തിനും ക്ഷാമം നേരിട്ടതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍. വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ ആശങ്ക അറിയിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്‌ളാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന പണികള്‍ക്കായി പ്രസാദ നിര്‍മ്മാണം നിര്‍ത്തിവച്ചതാണ് അരവണ ക്ഷാമത്തിന് കാരണമായത്.

സാധാരണയായി നട അടയ്ക്കുന്ന സമയങ്ങളിലാണ് പ്‌ളാന്റില്‍ പണികള്‍ നടത്തുന്നത്. എന്നാല്‍ നട തുറന്ന സമയത്ത് തന്നെ ഇത്തരത്തില്‍ പ്ലാന്റില്‍ പണികള്‍ നടത്തുന്നത് ശരിയല്ല. അതിനാലാണ് അരവണ ക്ഷാമം വന്നത്. ഒരു കാര്യം ഞാന്‍ പറയാം. ഇങ്ങനെ പ്രസ്താവന ഇറക്കിയിട്ട് കാര്യമില്ല. സര്‍ക്കാരിന് അതിന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചേ മതിയാകൂ. വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ ഞാന്‍ ആശങ്ക അറിയിക്കും.ഒരു കാരണവശാലും ഇങ്ങനെ പരീക്ഷണത്തിന് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. മണ്ഡലകാലത്തിന് മുന്‍പ് ദര്‍ശനത്തിന് വരുന്നവര്‍ക്ക് അരവണയും അപ്പവും വേണ്ടേ? ബോര്‍ഡ് പറയുന്നതിന് ഒരു അടിസ്ഥാനം വേണ്ടേ? നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അതിന്റെ സംവിധാനം ഒരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. നട അടയ്ക്കുമ്പോള്‍ പ്ലാന്റില്‍ പണികള്‍ നടത്തിയാല്‍ പോരെ? അല്ലെങ്കില്‍ ബദല്‍ സംവിധാനം കൊണ്ടുവരണം. ഇപ്പോള്‍ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇതില്‍ ശക്തമായ നടപടിയെടുക്കും' മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ ഫോണില്‍ വിളിച്ച് ദേവസ്വം മന്ത്രി അതൃപ്തി അറിയിച്ചിരുന്നു. കരുതല്‍ ശേഖരം ഒരുക്കുന്നതില്‍ ബോര്‍ഡിന് വീഴ്ചപറ്റിയെന്ന് വിമര്‍ശിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പ്ലാന്റിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുമ്പോള്‍ അരവണ നിര്‍മ്മാണം പൂര്‍ണമായി നിറുത്തിയിരുന്നില്ല.മുന്‍ വര്‍ഷങ്ങളില്‍ 2.50 മുതല്‍ 2.80ലക്ഷം ടിന്‍ അരവണയാണ് കന്നി മാസത്തില്‍ വിറ്റുപോയിരുന്നത്.

അതിന്റെ അടിസ്ഥാനത്തില്‍ 3.20 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി നിര്‍മ്മിച്ചശേഷം പ്‌ളാന്റുകള്‍ നിറുത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നടതുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 80 ശതമാനത്തിലധികം അരവണയും തീര്‍ന്നു.മണ്ഡല മകരവിളക്ക് കാലത്ത് കഴിഞ്ഞ വര്‍ഷം മൂന്നു മുതല്‍ നാലു ലക്ഷം ടിന്‍ വരെ അരവണയാണ് വിറ്റിരുന്നത്. പ്രതിദിനം 2 മുതല്‍ 2.25 ലക്ഷം ടിന്‍ അരവണയാണ് ഉത്പാദിപ്പിച്ചിരുന്നത്. തീര്‍ത്ഥാടനം തുടങ്ങും മുമ്പു അരക്കോടി ടിന്‍ അരവണ കരുതല്‍ ശേഖരമായി നിര്‍മ്മിച്ചിരുന്നതിനാലാണ് കഴിഞ്ഞ വര്‍ഷം ക്ഷാമം ഉണ്ടാകാതിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (44 minutes ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (1 hour ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (1 hour ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (2 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (3 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (3 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (3 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (3 hours ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (4 hours ago)

Malayali Vartha Recommends