Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പ്രകാശ് കാരാട്ടും പിണറായിയെ കൈവിട്ടു; സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോയിൽ രുക്ഷ വിമർശനം

18 NOVEMBER 2019 05:09 PM IST
മലയാളി വാര്‍ത്ത

സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപിത നിലപാടുകൾക്കും ആശയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോയിൽ രുക്ഷ വിമർശനം. മാവോയിസ്റ്റ്, ശബരിമല വിഷയങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് എതിരെയാണ് പിണറായി സർക്കാരും പാർട്ടിയും പ്രവർത്തിക്കുന്നതെന്ന് വിമർശനം ഉയർന്നു. സ്വന്തം ഗ്രൂപ്പുകാരനായ പ്രകാശ് കാരാട്ടും പിണറായിയെ കൈവിട്ടു.

പിണറായിക്കെതിരെ സീതാറാം യച്ചൂരിയും അദ്ദേഹത്തെ അനുകൂലിക്കുന്ന പി.ബി. അംഗങ്ങളും ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. പിണറായി സർക്കാർ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നാണ് പിബി അംഗങ്ങൾ പറയുന്നത്.

യുഎപിഎ ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോയിൽ രൂക്ഷ വിമർശനമാണുണ്ടായത്. വിഷയത്തിൽ വിശദ ചർച്ച നടത്തുന്നതിന് കേന്ദ്ര കമ്മറ്റിക്ക് വിട്ടു. കേന്ദ്ര കമ്മിറ്റിയിലും പിണറായിക്ക് പിന്തുണ കുറവാണ്.

ശബരിമല വിഷയത്തിൽ ലിംഗസമത്വം എന്ന നിലപാടിൽ പി.ബി ഉറച്ചുനിൽക്കും. ശബരിമലയിൽ യുവതി പ്രവേശന വിധി വരുന്നതിന് മുമ്പ് തന്നെ മന്ത്രിമാരും നേതാക്കളും അതിനെതിരെ ശബ്ദം ഉയർത്തിയത് തെറ്റായി പോയെന്ന് പി.ബി. വിമർശിച്ചു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവം ശരിയല്ലെന്നാണ് പി.ബി. വ്യാഖ്യാനിച്ചത്.

യുഎപിഎ കരിനിയമമാണെന്ന നിലപാട് പാർട്ടി സ്വീകരിക്കുമ്പോൾ പാർട്ടി ഭരിക്കുന്ന കേരളത്തിൽ വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് അനുചിതമാണെന്ന് മൂന്ന് പിബി അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. പോലീസിനെ പഴിചാരി മാറിനിൽക്കാനാകില്ലെന്നും വിമർശനമുയർന്നു. കൂടുതൽ ചർച്ചകൾ നടത്തുന്നതിനായി വിഷയം കേന്ദ്ര കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു. ജനുവരിയിൽ കേരളത്തിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ചകൾ നടക്കും.

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ലിംഗനീതി ഉറപ്പുവരുത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന്അനുയോജ്യമായ തരത്തിലാണ് പ്രസ്താവന ഇറക്കിയതെന്ന് നേതാക്കൾ വ്യക്തമാക്കി. സുപ്രീം കോടതി വിധിയിൽ വ്യക്തതക്കുറവുണ്ടെന്നും സർക്കാർ ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും പോളിറ്റ് ബ്യൂറോ നിലപാടെടുത്തു. ഇതിനായി നിയമ വ്യത്തങ്ങളെ സമീപിക്കാനും തീരുമാനിച്ചു.

യുഎപിഎ അറസ്റ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് വിശദീകരണം നൽകിയിരുന്നു. പോലീസ് ആണ് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കുമെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പോലീസിന്റെ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശത്തിൽ സർക്കാർ ഇടപെടില്ലെന്നും പിണറായി പി.ബി. യോഗത്തെ അറിയിച്ചു. പിണറായിയുടെ അഭിപ്രായത്തെ നേതാക്കൾ പരിഹാസത്തോടെയാണ് നേരിട്ടത്. കേസ് ഹൈക്കോടതിയിൽ വരുമ്പോൾ സഹായിക്കാമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പി.ബിയിൽ പിണറായിയുടെ പിടുത്തം കുറയുകയാണ്. അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയാണ് വിനയായി തീർന്നിട്ടുള്ളത്. സംസ്ഥാന നേതാക്കളിൽ ഒരു നല്ല ശതമാനം പിണറായിയെ മനസുകൊണ്ട് എതിർക്കുന്നു. കേരളത്തിൽ ആർക്കും പിണറായിയെ പരസ്യമായി എതിർക്കാൻ ധൈര്യമില്ലാത്തതു കൊണ്ടാണ് പരസ്യമായ എതിർപ്പ് സംഭവിക്കാത്തത്. പിബിയിൽ പ്രകാശ് കാരാട്ടും പിണറായിക്കെതിരെ നീങ്ങിയത് . യു എ പി എ കാരണമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends