Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

തെളിയിക്കേണ്ടാത്ത കേസുകൾ ഉണ്ടോ തച്ചങ്കരിയെ ഏൽപ്പിക്കാം; പുലിവാലാകുന്ന എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടാൽ മതി; സർക്കാരിന് കേരള പോലീസിലെ ഏറ്റവും വിശ്വസ്തൻ ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി

18 NOVEMBER 2019 03:06 PM IST
മലയാളി വാര്‍ത്ത

സർക്കാരിന് കേരള പോലീസിലെ ഏറ്റവും വിശ്വസ്തൻ ഇപ്പോൾ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയാണ്. പുലിവാലാകുന്ന എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് വിട്ടാൽ മതിയെന്നാണ് സർക്കാർ തീരുമാനം.

ഏറ്റവും ഒടുവിൽ കൈമാറിയത് കേരള സർവകലാശാല മാർക്ക് തട്ടിപ്പാണ്. കേരള സർവകലാശാലയിൽ തോറ്റ നൂറു കണക്കിന് വിദ്യാർത്ഥികളാണ് ജയിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. കേരള സർവകലാശാലയിലെ കമ്പ്യൂട്ടർ ശ്യംഗലയിൽ അനധികൃതമായി കടന്നു കയറിയാണ് ക്രമക്കേട് നടത്തിയത്. 16 പരീക്ഷകളിലാണ് തട്ടിപ്പ് നടത്തിയത്. ഇത് ആരാണെന്ന് ചെയ്തതെന്നോ പ്രയോജനം എത്ര പേർക്ക് ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലം മാറി പോയ ഡപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐ. ഡി ഉപയോഗിച്ചാണ് ക്യതിമം നടത്തിയത്. തോറ്റ രണ്ട് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതാൻ എത്തിയപ്പോഴാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്.

2016 മുതലാണ് ക്രമക്കേട് കണ്ടെത്തിയത്. അതായത് ഇടതുസർക്കാർ അധികാരത്തിലെത്തിയത് 2016ലാണ്. ക്രമക്കേട് നടന്നത് ഇ എസ് സെക്ഷനിലാണ്. സർക്കാരുകൾ അധികാരത്തിലെത്തുമ്പോൾ അവരുടെ വിശ്വസ്തരെയാണ് ഇത്തരം സെക്ഷനുകളിൽ നിയമിക്കാറുള്ളത്. 2016 ൽ സർക്കാർ മാറി വന്നപ്പോൾ തന്നെ ഇടതു സംഘടനയിൽ ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തിയെന്നു വേണം കരുതാൻ. പരീക്ഷാ റിസൾട്ട് സംബന്ധിക്കുന്ന സെക്ഷനുകളിൽ ഇത്തരം മാറ്റങ്ങൾ ഏത് സർക്കാർ വന്നാലും ചെയ്യാറുണ്ട്.

പരീക്ഷാ കൺട്രോളർ, രജിസ്ട്രാർ തുടങ്ങിയ തസ്തികകളിലും അതത് സർക്കാരുകൾ അവർക്ക് വേണ്ടെപ്പെട്ട വരെയാണ് നിയമിക്കാറുള്ളത്. അധികാരം ഏറ്റാൽ ഉടൻ നിയമിച്ച വരെ സഹായിക്കാനുള്ള നീക്കങ്ങൾ ഇവർ ആരംഭിക്കുന്നു.ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ചെയ്തതാണെന്ന് കരുതാൻ വയ്യ. കാരണം 2016 ൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മന്ത്രി രവീന്ദ്രനാഥാണ്.അദ്ദേഹം ഒരിക്കലും ഇത്തരത്തിൽ അഴിമതി നടത്തുമെന്ന് കരുതാനാകില്ല.

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഇത്തരം ക്രമക്കേടുകൾ കാണിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരെ കൃത്യമായി ചോദ്യം ചെയ്താൽ കണ്ടുപിടിക്കാവുന്ന കുറ്റകൃത്യം ആണിത്. എന്നാൽ ആരോപണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും ആരെയും ചോദ്യം ചെയ്തിട്ടില്ല. ഇതിൽ നിന്നും കുറ്റവാളികൾ ആരാണെന്ന് മനസിലാക്കാം.

അതായത് എസ് എഫ് ഐയും ഇടതു സംഘടനയും തന്നെയാണ് സംശയ നിഴലിൽ ഉള്ളത്. ഇടത് സംഘടന അറിയാതെ മാർക്ക് ദാനം നടത്താനാവില്ല. ഇടത് സംഘടന അഴിമതി നടത്തണമെങ്കിൽ അത് തങ്ങളുടെ ബന്ധുക്കൾക്കോ പാർട്ടികാർക്കാ വേണ്ടിയായിരിക്കും. കോൺഗ്രസുകാരെയാണ് അവർ സഹായിച്ചിരുന്നതെങ്കിൽ അക്കാര്യം എപ്പോഴേ പുറത്തുവരുമായിരുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടതോടെ അതും ഒതുക്കുമെന്ന് മനസിലായി. നേരത്തെ വിജിലൻസിൽ ജേക്കബ് തോമസിനെ മേധാവിയാക്കിയത് സർക്കാരിന്റെ സ്വന്തം കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ജേക്കബ് തോമസ് അതിന് തയ്യാറാതിരുന്നതോടെ അദ്ദേഹം തെറിച്ചു. എന്നാൽ തച്ചങ്കരി അങ്ങനെയല്ല.

പ്രഗല്ഭനായ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഒരു കേസ് എങ്ങനെ തീർക്കണം എന്ന് അദ്ദേഹത്തിന് നന്നായറിയാം. ഇക്കാര്യം മുഖ്യമന്ത്രിക്കുമറിയാം. ഇടത് -വലത് സർക്കാരുകൾക്ക് തച്ചങ്കരി പ്രിയപ്പെട്ടവനായത് അങ്ങനെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends