Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെമ്പർമാർ എന്നിവരാണ്. എന്നെ അത്രയ്ക്കു തരം താഴ്ത്തി അവർ- അരുണ; കാർത്തികപ്പള്ളി എരികാട് ഗവ. ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടന്നതിന് പിന്നാലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മകന്റെ നോട്ട് ബുക്കിൽ മരിക്കും മുമ്പ് അരുണ കുറിച്ചത് ഇങ്ങനെ...

18 NOVEMBER 2019 04:10 PM IST
മലയാളി വാര്‍ത്ത

ആയുര്‍വേദ ഡിസ്പന്‍സറിയില്‍ പരിശോധന നടന്നതിന് പിന്നാലെ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡിസ്പന്‍സറിയില്‍ സ്റ്റോക്കുണ്ടായിരുന്ന മരുന്നില്‍ കുറവുവന്നതായി ആരോപിച്ച് ശനിയാഴ്ച രാവിലെ ഒരുവിഭാഗം ആളുകള്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചിരുന്നു. മരുന്ന് എടുത്തുമാറ്റിയശേഷം കുപ്പികളില്‍ വെള്ളം നിറച്ചുവൈച്ചന്നായിരുന്നു പ്രധാന ആരോപണം. സ്റ്റോക്ക് പരിശോധനയുടെ പേരിൽ ഡോക്ടറും പഞ്ചായത്തംഗങ്ങളും അപമാനിച്ചതിനെ തുടർന്നാണ് അരുണ ജീവനൊടുക്കിയതെന്നു ബന്ധുക്കളും സിപിഎം പ്രാദേശിക നേതൃത്വവും ആരോപിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്നാണ് അരുണയുടേതെന്ന് കരുതപ്പെടുന്ന കുറിപ്പ് പോലീസിന് കിട്ടിയത്. 

മകന്റെ സ്കൂൾ നോട്ട് ബുക്കിൽ അരുണ കുറിച്ചത് ഇങ്ങനെയായിരുന്നു... ‘എന്റെ മരണത്തിന് ഉത്തരവാദികൾ ഡോക്ടർ, മെംബർമാർ എന്നിവരാണ്. എന്നെ അത്രയ്ക്കു തരം താഴ്ത്തി അവർ – അരുണ. അരുണ അവധിയിലായിരുന്ന 15നാണ് ആശുപത്രിയിൽ മരുന്നു കുറവാണെന്നു ഡോക്ടർ രത്നകുമാർ പഞ്ചായത്തംഗം എം.സാബുവിനെ വിവരമറിയിച്ചത്. തുടർന്ന്, 16ന് രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളി  ഉൾപ്പെടെ പഞ്ചായത്തംഗങ്ങൾ ആശുപത്രിയിലെത്തി ചർച്ച നടത്തി. ചില കുപ്പികളിൽ വെള്ളം നിറച്ചിരിക്കുകയാണെന്നു സംശയം തോന്നിയതോടെയാണ് ആയുർവേദ ഡിഎംഒയെ അറിയിച്ച ശേഷം കൂടുതൽ പഞ്ചായത്തംഗങ്ങളെ വരുത്തി വിശദമായ പരിശോധന നടത്തിയതെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ആർ.റോഷിൻ പറഞ്ഞു. ഇന്ന് അടിയന്തര പഞ്ചായത്ത് കമ്മിറ്റി കൂടി വിഷയം ചർച്ച ചെയ്യാമെന്നു പ്രസിഡന്റ് അറിയിച്ചതിനെ തുടർന്നാണ് ശനിയാഴ്ച പരിശോധന അവസാനിപ്പിച്ചത്.

വൈകീട്ട് മൂന്നുമണിയോടെ ഡിസ്പന്‍സറിയില്‍നിന്ന് പോയ അരുണ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവും മക്കളും സ്ഥലത്തുണ്ടായിരുന്നില്ല. ഡ്രൈവറായ ഭര്‍ത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. മക്കള്‍ ട്യൂഷന്‍ ക്ലാസിലും. അഞ്ചരയായിട്ടും അരുണയെ കാണാതായപ്പോള്‍ സഹോദരി ഫോണില്‍ വിളിച്ചു. ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിയനിലയില്‍ കാണുന്നത്. ഉടന്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണയുടെ മുറി പോലീസ് സീല്‍ ചെയ്ത്
പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.

അതേ സമയം കാർത്തികപ്പള്ളി എരികാട് ഗവ.ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്തംഗങ്ങൾ നടത്തിയ പരിശോധനയെ തള്ളിപ്പറഞ്ഞ് കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്താൻ പഞ്ചായത്തംഗങ്ങൾക്ക് അധികാരമില്ലെന്നു പ്രസിഡന്റ് ജിമ്മി വി.കൈപ്പള്ളി പറഞ്ഞു. പഞ്ചായത്തംഗങ്ങൾ നടത്തിയ പരിശോധനയെ തുടർന്ന് അധിക്ഷേപം നേരിട്ടതാണ് താൽക്കാലിക ജീവനക്കാരി അരുണയുടെ മരണത്തിന് വഴിവെച്ചതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പരിശോധനയെ  പഞ്ചായത്ത് പ്രസിഡന്റ് തള്ളിപ്പറഞ്ഞത്.‌

സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കോൺഗ്രസ് അംഗമായ ആർ.റോഷിനാണ്. റോഷിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ്, ബിജെപി അംഗങ്ങൾ ചേർന്ന് ആശുപത്രിയിൽ പരിശോധന നടത്തിയത്. ആശുപത്രി സ്ഥിതി ചെയ്യുന്ന വാർഡിലെ പഞ്ചായത്തംഗം കോൺഗ്രസിലെ എം.സാബുവാണ്. സിപിഎം കാർത്തികപ്പള്ളി ബ്രാഞ്ച് അംഗമാണ് മരിച്ച അരുണയുടെ അച്ഛൻ രവീന്ദ്രൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends