Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

എല്ലാം അയ്യന്റെ കടാക്ഷം; ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ആദ്യദിവസം തന്നെ വരുമാനത്തില്‍ വന്‍ വര്‍ധനവ്; വൃശ്ചികം ഒന്നിന് ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് 3 കോടി 32 ലക്ഷം രൂപ

18 NOVEMBER 2019 02:56 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ആദ്യദിവസം തന്നെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ വന്‍ വര്‍ധനവ്. നട തുറന്ന ആദ്യ ദിവസമായ വൃശ്ചികം ഒന്നിന് ശബരിമലയിൽ നിന്ന് വരുമാനമായി ലഭിച്ചത് 3 കോടി 32 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച്‌ ആദ്യദിനത്തില്‍ ഒരു കോടി 28 ലക്ഷം രൂപയുടെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. നടവരവ്, അപ്പം, അരവണ, കടകളിലെ വരുമാനം എന്നിവയിലെല്ലാം വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനത്തെ തുടര്‍ന്ന്് ഉടലെടുത്ത സംഘര്‍ഷത്തില്‍ കഴിഞ്ഞവര്‍ഷം വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഏകദേശം 100 കോടിയോളം രൂപയുടെ നഷടമുണ്ടായതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കാണിക്ക ഇനത്തിൽ മാത്രം 25.42 കോടിയുടെ കുറവുണ്ടായി. അപ്പം വിൽപനയിൽ 10.93 കോടിയും അരവണ വിൽപനയിൽ 37.06 കോടിയും കുറഞ്ഞു. 180.18 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷം 279.43 കോടിയായിരുന്നു. ബാങ്കുകൾ തമ്മിലുള്ള പണിമിടപാടു രീതിയായ ആർടിജിഎസ് വഴി കഴിഞ്ഞ വർഷം 16.15 കോടി ലഭിച്ച സ്ഥാനത്ത് ഇത്തവണ ഒരു രൂപ പോലും ലഭിച്ചില്ല.

ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ വരെ വരുമാനത്തിലുണ്ടായ ഇടിവ് ബാധിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശബരിമലയെ ആശ്രയിച്ചുകഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുളള ആയിരത്തോളം ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശ്വാസം നല്‍കുന്ന വരുമാനകണക്കുകള്‍ പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷ സന്നാഹത്തിനു നടുവിലായിരുന്നു ശബരിമല. മണ്ഡലകാലത്തിന് പത്ത് ദിവസം മുന്നേയുള്ള ചിത്തിര ആട്ട ദിവസം മുതലാണ് ശബരിമല പ്രതിഷേധ പ്രക്ഷോഭങ്ങള്‍ക്ക് വേദിയായി മാറിയത്. എന്നാൽ ചെറിയ കയ്യേറ്റങ്ങളും ശരണം വിളിച്ചുള്ള പ്രതിഷേധങ്ങളും ഒഴിച്ചു നിര്‍ത്തിയാൽ പൊതുവേ സമാധാനപരമായിരുന്നു ചിത്തിര ആട്ട ദിവസം. മണ്ഡലകാലം ആരംഭിച്ചതോടെ സാഹചര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നു.

നട തുറന്ന ആദ്യദിവസത്തെ വരുമാനം 2017ലേതിനേക്കാളും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിഷേധ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയ 2018 ലെ മണ്ഡലകാലത്ത് ഭക്തരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ഇത് ശബരിമലയുടെ വരുമാനത്തെയു വലിയ തോതിൽ ബാധിച്ചു. കഴിഞ്ഞ ദിവസവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ദേവസ്വം മന്ത്രി അറിയിച്ചിരുന്നു. ശബരിമലയിലെ വൻ വരുമാന നഷ്ടമാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ തവണ ഭീതി നിറച്ച അശാന്തമായ മണ്ഡലകാലമാണെങ്കില്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. കര്‍മ്മ സമിതിയും പൊലീസും ചേര്‍ന്ന് യുവതികള്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നു. യുവതികളല്ലെന്ന് ഉറപ്പാക്കി മാത്രമേ സ്ത്രീകളെ സന്നിധാനത്തേക്ക് പമ്ബയില്‍ ന്ന് കടത്തി വിടുന്നുള്ളൂ. ഒരിടത്തും നിയന്ത്രണവുമില്ല. ഇതോടെ ശബരിമല തീര്‍ത്ഥാടനം സജീവമാകുകയാണ്. ശബരീശ ദര്‍ശനത്തിന് ഭക്ത ലക്ഷങ്ങള്‍ ഒഴുകിയെത്തുകയാണ്.നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സന്നിധാനത്തേക്ക് ഭക്തരുടെ ഒഴുക്കാണ്. തീര്‍ത്ഥാടന കാലത്തെ ആദ്യത്തെ കളഭാഭിഷേകവും ഇന്നലെ നടന്നു.മഹാഗണപതി ഹോമത്തോടെയാണ് മണ്ഡലകാലത്തെ പൂജകള്‍ തുടങ്ങിയത്. വൈകിട്ട് പുഷ്പാഭിഷേകവും നടന്നു. റിക്കോര്‍ഡ് ഭക്തരാണ് നട തുറന്ന ദിവസം സന്നിധാനത്ത് എത്തിയത്.സുപ്രീംകോടതി വിധിയില്‍ വ്യക്തത വരും വരെ ശബരിമലയില്‍ യുവതീ പ്രവേശം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ കൂടി അനുകൂലമായതോടെ ശബരിമലയില്‍ ഭക്തജനങ്ങള്‍ ആശങ്കയൊഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends