മോദിയുടെ ചിത്രം പതിച്ച ബാനറുമായി ശിശുദിന റാലി നടത്താന്‍ ആവശ്യപ്പെട്ടു ബിജെപി നേതാവ്!

കായംകുളത്ത് അംഗന്‍വാടി കുട്ടികളുടെ ശിശു ദിന റാലിക്കിടയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി റാലി നടത്തണമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നെഹ്റുവിന്റെ ചിത്രം വേണ്ടേ എന്ന് അധ്യാപകര്‍ ചോദിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ റാലി നടത്തേണ്ട എന്ന് ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായ നേതാവ് പറയുന്നു.
കായംകുളത്ത് റാലിക്കിടയിലാണ് നഗരസഭാ കൗണ്‍സിലറായ ഡി.അശ്വിനിദേവ് അധ്യാപികമാരുമായി കലഹിച്ചത്.
ഒടുവില്‍ നെഹ്റുവിന്റെ ഒരു ചിത്രം ബാനറില്‍ ഒട്ടിച്ചാണ് ശിശുദിന റാലി നടത്തിയത്. ഇതില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലാണ്.
https://www.facebook.com/Malayalivartha

























