Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

പിണറായിയുടെ തൊലിക്കട്ടി അപാരം; വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ..; ഷിബു ബേബി ജോണിന്റെ പരിഹാസം

18 NOVEMBER 2019 05:02 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. ഇംഗ്‌ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത്തില്‍ മലക്കം മറിച്ചില്‍, ചുരുക്കിപ്പറഞ്ഞാല്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സര്‍ക്കാരെന്ന് ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍, നാട്ടില്‍ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തില്‍ ബിജെപിയെന്ന ശല്യം അന്നേ തീര്‍ന്നും കിട്ടിയേനെയെന്നും അദ്ദേഹം പറയുന്നു.

ഷിബു ബേബി ജോണിന്റെ പരിഹാസം ഇങ്ങനെ; വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ? കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ ഭരണാധികാരി എന്ന നിലയില്‍ വിവേകം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുര്‍വാശിയുമായി മുന്നോട്ട്‌പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകര്‍ത്ത പിണറായി സര്‍ക്കാര്‍.! ഈ വര്‍ഷം കോടതി വിധിവന്നപ്പോള്‍ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങള്‍.! ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീ പ്രവേശനത്തെ തടയാന്‍വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍.!
കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ്ഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍, നാട്ടില്‍ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തില്‍ ബിജെപിയെന്ന ശല്യം അന്നേ തീര്‍ന്നും കിട്ടിയേനെ.!ഇംഗ്‌ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത്തില്‍ മലക്കംമറിച്ചില്‍, ചുരുക്കിപ്പറഞ്ഞാല്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സര്‍ക്കാര്‍.!വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്ഢിത്തരങ്ങളുടെ കൂമ്ബാരവുമായി നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികള്‍. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.! എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വലിയ പരാജയം സി.പി.എമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് യുവതീപ്രവേശന വിഷയത്തില്‍ അയവ് വരുത്താന്‍ സി.പി.എം തീരുമാനിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതിനാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും യുവതീപ്രവേശനം ആയുധമാക്കുമെന്ന് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം അത്രയ്ക്ക് അങ്ങോട്ട് ഏശില്ലെങ്കിലും യുവതീപ്രവേശനം പോലുള്ള ആചാരപരമായ വിഷയങ്ങള്‍ പ്രശ്‌നമാകും. അതിനാല്‍ സംയമനം പാലിക്കുന്നതാണ് നല്ലതെന്ന് പാര്‍ട്ടിക്ക് മനസ്സിലായി. അതിനാല്‍ തന്ത്രപരമായ നിലപാട് എടുക്കുകയാണ്.

അതേസമയം മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. അകമേ യുവതികളെ കയറ്റാതിരിക്കാന്‍ ശ്രമിക്കുകയും പുറമേ നല്ലപിള്ള ചമയുകയുമാണ് സിപിഎം ചെയ്യുന്നത് എന്നാണ് ആക്ഷേപം. ശബരിമല സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ കാര്യത്തില്‍ ആശയവ്യക്തത വരുത്തി നടപ്പിലാക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടതെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇക്കാര്യത്തില്‍ സെക്രട്ടേറിയറ്റ് എന്തെങ്കിലും തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം അറിയിച്ചു. യുവതീപ്രവേശത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കരണംമറിഞ്ഞുവെന്ന പ്രചാരണം വന്നതോടെയാണു വിശദീകരണം. സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണു പാര്‍ട്ടി നിലപാട്. എന്നാല്‍, അതതു കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതി വിധികളുടെയും അടിസ്ഥാനത്തിലാണു സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴത്തെ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതുഅഭിപ്രായം നിയമവൃത്തങ്ങളിലുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ അതു നിരാശരാക്കിയിട്ടുണ്ടെന്നു സിപിഎം ചൂണ്ടിക്കാട്ടി. കാര്യം ഇങ്ങനെയാണെങ്കിലും ഏതെങ്കിലും യുവതി മലകയറാന്‍ ചെന്നാല്‍ ഒരു ദാഷണ്യവും നല്‍കേണ്ടന്ന രഹസ്യ നിര്‍ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (19 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (28 minutes ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (1 hour ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (2 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (3 hours ago)

തൃശൂരിലെ ഒരു വീട്ടില്‍ നിന്നും 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും കവര്‍ന്നു  (3 hours ago)

ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ; പ്രതിവർഷം 1.6 മുതൽ 1.75 കോടി വരെ യൂണിറ്റ് ഹരിതോർജ്ജം ഉത്പാദിപ്പിക്കാൻ ലക്ഷ്യം  (4 hours ago)

തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

തലസ്ഥാനത്ത് പൊരിഞ്ഞ പൂരം; സതീശൻ കൊളുത്തിയ തീ...  (4 hours ago)

Malayali Vartha Recommends