സുരേഷ് ഗോപി എംപിയുടെ സ്റ്റാഫില്‍ ഉടന്‍ കയറും; ഇപ്പോൾ കുമ്മനം രാജശേഖരന്റെ പിഎ!! തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള മുന്തിയ ഹോട്ടലിൽ വിലസി നടന്നത് കൊല്ലം മുന്‍ യുവമോര്‍ച്ചാ നേതാവ്; വിരുതൻ പൊക്കാൻ രണ്ടും കൽപ്പിച്ച് പോലീസ്

മുന്‍ മിസോറാം ഗവര്‍ണറും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ കുമ്മനം രാജശേഖരന്റെ പിഎ ചമഞ്ഞ് ഹോട്ടല്‍ മുറിയില്‍ സുഖതാമസം നടത്തി കൊല്ലം മുന്‍ യുവമോര്‍ച്ചാ നേതാവ്. പോലീസ് ഉദ്യോഗസ്ഥനെയും കബളിപ്പിച്ചാണ് ഇയാള്‍ സുഖവാസം നടത്തിയത്. തൃശ്ശൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിലാണ് ഇയാള്‍ പോലീസ് ചെലവില്‍ മുറിയെടുത്ത് സുഖവാസം തുടങ്ങിയത്. എന്നാല്‍ ഇവിടെ നിന്നും ആരും അറിയാതെ യുവാവ് അവിടെ നിന്നും മുങ്ങുകയും ചെയ്തതായാണ് വിവരം. ഇതോടെയാണ് കബശിപ്പിക്കപ്പെട്ട വിവരം മനസിലായത്. ഇതോടെ പോലീസ് അന്വേഷണം നടത്തി. കുമ്മനം രാജശേഖരനോടും കാര്യം തിരക്കി. എന്നാല്‍ തനിക്ക് അങ്ങനെ ഒരു പിഎ ഇല്ലെന്ന് കുമ്മനം പറയുകയും ചെയ്തു. ശേഷം നടത്തിയ അന്വേഷണത്തിലാണ് യുവാവ് കൊല്ലം മുന്‍ യുവമോര്‍ച്ച നോതവായിരുന്നെന്നും അറിഞ്ഞത്. മറ്റൊരു ജില്ലയിലെ പോലീസ് മേലുദ്യോഗസ്ഥന്റെ നിര്‍ദേശമനുസരിച്ചായിരുന്നു പോലീസ് യുവാവിന് സൗകര്യങ്ങളൊരുക്കിയത്. തന്റെ പേഴ്സ് നഷ്ടമായെന്നും രണ്ട് ദിവസം തങ്ങാന്‍ സൗകര്യം ഒരുക്കണമെന്നുമായിരുന്നു യുവാവിന്റെ നിര്‍ദേശം. കൂടാതെ താന്‍ സുരേഷ് ഗോപി എംപിയുടെ സ്റ്റാഫില്‍ ഉടന്‍ കയറുമെന്നും അവിണിശ്ശേരി പഞ്ചായത്ത് എംപി ദത്തെടുത്തെന്നും യുവാവ് പറഞ്ഞതായി പോലീസ് പറയുന്നു. എന്നാല്‍ മുറിയില്‍ താമസിച്ച് യുവാവ് മൂന്നാം നാള്‍ മുറിപൂട്ടി മുങ്ങുകയായിരുന്നു. മുറി ബുക്ക് ചെയ്തത് പോലീസ് ആയതിനാല്‍ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ തന്നെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം അറിഞ്ഞത്. ഇയാള്‍ ഇപ്പോള്‍ കോയമ്ബത്തൂരില്‍ ഉണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ആരുമറിയാതെ മുങ്ങിയതോടെയാണ് ലോഡ്ജുകാര്‍ പരാതിയുമായി രംഗത്ത് വന്നത്. മൂന്നാം നാള്‍ ഹോട്ടലിന്റെ മുറി പൂട്ടി ഇയാള്‍ മുങ്ങി. പൊലീസ് ബുക്ക് ചെയ്ത മുറിയായതിനാല്‍ ലോഡ്ജുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കൈമലര്‍ത്തിയതോടെ സംഭവം പുറത്തറിയുകയും വാര്‍ത്തയാകുകയും ചെയ്തു. എന്നാൽ പൊലീസിന്റെ ചെലവില്‍ താമസം തുടങ്ങി മൂന്നാം നാള്‍ ആണ് ഇയാള്‍ മുങ്ങിയത്. മുറി പൂട്ടി കിടക്കുന്നത് കണ്ടിട്ടും ആളനക്കം കാണാത്തതും കാരണമാണ് ലോഡ്ജുകാര്‍ ഇയാളെ അന്വേഷിച്ചത്. പക്ഷെ ഇയാള്‍ മുങ്ങിയിരുന്നു. തുടര്‍ന്ന് ഹോട്ടലുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. റൂം തുറന്ന് പരിശോധിച്ചപ്പോള്‍ ഇയാള്‍ മുങ്ങി എന്നാണ് വ്യക്തമായത്. ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കുമ്മനം രാജശേഖരന് ഇങ്ങനെ ഒരു പി.എ ഇല്ലെന്നും ഇയാള്‍ കൊല്ലത്തെ യുവമോര്‍ച്ച മുന്‍ നേതാവാണെന്നും വ്യക്തമായത്. ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഇയാള്‍ നിരവധിയിടത്ത് സമാന കബളിപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്ന് ലഭിച്ച വിവരം. ഇയാള്‍ കോയമ്ബത്തൂരില്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ നേരത്തേ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്ബര്‍ സ്വിച്ച് ഓഫ് ആണ്. മുമ്ബ് ജി.എസ്.ടി ഉദ്യോഗസ്ഥന്‍ ചമഞ്ഞെത്തിയയാളും പൊലീസിനെ കബളിപ്പിച്ച് മുങ്ങിയിരുന്നു.
എന്നാൽ പോലീസിന് പറയാനുള്ളത് മറ്റൊന്നാണ്. സംഭവത്തിൽ വിശദീകരണവുമായി പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അനീഷ് പൊലീസിനെ കബളിപ്പിച്ച് മുങ്ങിയതല്ല. പൊലീസ് സഹായം തേടിയപ്പോള്‍ പൊലീസ് സഹായിച്ചതാണ്. പാലക്കാട് നിന്ന് തൃശൂരിലേക്ക് വരുമ്ബോള്‍ പഴ്‌സ് നഷ്ടമായി. പോക്കറ്റടിച്ചു പോയി. കയ്യില്‍ കാല്‍ കാശില്ല. കുറച്ചു പണം സഹായിക്കണം. രാത്രി തങ്ങാന്‍ ഒരു റൂം നല്‍കി സഹായിക്കുകയും വേണം. കയ്യില്‍ പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ 500 രൂപ നല്‍കി. ഒരു റൂം എടുത്ത് നല്‍കുകയും ചെയ്തു. ഇയാള്‍ക്ക് ഒരു ദിവസമാണ് റൂം എടുത്ത് നല്‍കിയത്. ഒരു ദിവസം തങ്ങാനുള്ള സഹയമാണ് നല്‍കിയത്. റൂം എടുത്ത് നല്‍കുമ്ബോള്‍ ഒരു ദിവസത്തെ സൗകര്യം എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അന്ന് അയാള്‍ റൂമില്‍ തങ്ങട്ടെ എന്ന് കരുതി. ഇയാള്‍ കൂടുതല്‍ ദിവസം തങ്ങിയെങ്കില്‍ അതിനു ഉത്തരവാദിത്തം പൊലീസിനല്ല. ലോഡ്ജ് ഉടമയ്ക്കാണ് ഇതില്‍ ഉത്തരവാദിത്തം ഉള്ളത്. കൂടുതല്‍ ദിവസം അയാള്‍ തങ്ങിയെങ്കില്‍ അതിനു ഉത്തരവാദി ലോഡ്ജ് ഉടമയാണ്. അവര്‍ അന്വേഷിക്കണം. പൊലീസില്‍ വിളിച്ച് ഇയാള്‍ അതേ റൂമില്‍ തങ്ങുന്ന കാര്യം ഒന്നും പറഞ്ഞില്ല. കുമ്മനത്തിന്റെ പിഎ ആണെന്നുള്ള കാര്യമൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. പൊലീസിന്റെ സഹായം തേടിയപ്പോള്‍ സഹായിച്ചു എന്ന് മാത്രം. പൊലീസിനെ കബളിപ്പിച്ചു എന്നൊന്നും പറയാന്‍ കഴിയില്ല. മൂന്നു ദിവസത്തെ വാടക അയാള്‍ നല്‍കി. പിന്നെയും ഒരാഴ്ച തുടര്‍ന്നു. അതിനു പൊലീസിന് ഉത്തരവാദിത്തമില്ല-തൃശൂര്‍ പൊലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























