മൈക്രോ ബ്രുവറിയുടെ കാര്യത്തിൽ നടപടി ഒന്നുമായിട്ടില്ല; മന്ത്രി ടിപി രാമകൃഷ്ണന്‍

കേരളത്തിൽ മൈക്രോ ബ്രുവറിയുടെ കാര്യത്തിൽ നടപടി ഒന്നും ആയിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ഈ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണം എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പഴവര്‍ഗ്ഗങ്ങളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന് കാര്‍ഷിക സര്‍വകലാശാല റിപ്പോര്‍ട്ട് നൽകിയിട്ടുണ്ടായിരുന്നു. ഇതും സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മൈക്രോ യൂണിറ്റ് തുടങ്ങാൻ ചെലവ് രണ്ട് കോടിയാണ്. മൈക്രോ യൂണിറ്റിന് മുടക്കുമുതലിന് ആനുപാതികമായി വേഗത്തിൽ ലാഭം കിട്ടില്ലെന്നതാണ് പ്രശ്നം.
https://www.facebook.com/Malayalivartha


























