ഗുണനിലവാരമില്ല;നാല് പ്രമുഖ വെളിച്ചെണ്ണ ബ്രാന്റുകള്‍ക്കും ടൊമാറ്റോ സോസ് കമ്പനിക്കും പിഴ

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ക്ക് പിഴ. കെപിഎന്‍ ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളിച്ചെണ്ണ, കേരളീയം എന്നീ ബ്രാന്‍ഡുകള്‍ക്കാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തിയത്.
ഈ നാല് ബ്രാന്‍ഡും ഉത്പാദിപ്പിക്കുന്ന 'കൈരളി ഓയില്‍ കിഴക്കമ്ബലം' എന്ന സ്ഥാപനത്തിന് മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ആറ് ലക്ഷം രൂപ പിഴ ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ആര്‍.ഡി.ഒ ആണ് പിഴ ചുമത്തികൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. എ.ബി.എച്ച് ട്രേഡിംഗ് കമ്ബനിക്ക് 3.15 ലക്ഷം രൂപയാണ് പിഴയായി ചുമത്തിയിരിക്കുന്നത്.വെളിച്ചണ്ണയ്ക്ക് പുറമെ കോലഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ.എം പ്രൈം ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന ടൊമാറ്റോ സോസും പിടികൂടിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ഈ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പിഴ ചുമത്തിയത്.
https://www.facebook.com/Malayalivartha


























