സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനം എന്ന് യു. പ്രതിഭ എംഎൽഎ .... പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പ് ഇങ്ങനെ

നവോഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ലന്ന് യു.പ്രതിഭ എംഎൽഎ യുടെ ഫേസ് ബുക്ക് പോസ്റ്റ്. കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളേ എന്ന് തുടങ്ങുന്ന പോസ്റ്റിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.ശബരിമല ധർമ്മശാസ്താവേ.. പത്ത് വോട്ടിന് വേണ്ടി, ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ എന്ന് മാധ്യമങ്ങൾക്ക് നേരെ പരിഹാസ ശരം തന്നെ എയ്തിരിക്കുകയാണ് യു.പ്രതിഭ എംഎൽഎ...വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചുവിടുന്നവർ പകൽ കോണ്‍ഗ്രസും രാത്രി ആർഎസ്എസ്കാരും ആയി കഴിയുന്ന ചിലർ ആണെന്നും എം എൽ എ കുറ്റപ്പെടുത്തുന്നുണ്ട്
ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളേ, അന്നും ഇന്നും എന്നും പറയുന്നു സ്ത്രീകളെ മല കയറ്റുന്നതല്ല നവോത്ഥാനം. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ.
ആർഎസ്എസ് കാരും പകൽ കോണ്‍ഗ്രസും രാത്രി ആർഎസ്എസ്കാരും ആയി കഴിയുന്ന ചിലർ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോൾ സിപിഎം ആണ് സ്റ്റേ സൃഷ്ടിച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം. ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് കാമറയുമായി അവരുടെ പിന്നാലെ പോകുന്നത്.
എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നന്പർവണ് ഗവണ്മെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അൽപമെങ്കിലും ആൾ താമസമുള്ളവർക്ക് മനസിലാകും. ഞങ്ങൾക്കറിയാം വരും ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും.
കാരണം വിശ്വാസ സമൂഹമാകുന്ന ആട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിക്കാനായി കഴിഞ്ഞ വർഷം നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട്. ശബരിമല ധർമ്മശാസ്താവേ.. പത്ത് വോട്ടിന് വേണ്ടി, ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ . നിരവധിപേർ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും രംഗത്തെത്തിയിട്ടുണ്ട്
ഈ ഫേസ് ബുക്ക് പോസ്റ്റിനു താഴെ നിരവധി കമന്റുകളാണ് വരുന്നത് ..ഭൗതിക വാദികളായ കമ്മ്യൂണിസ്റ്റുകളെന്തിനാണ് ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ആവേശം കാട്ടിയതും അതിനോടൊപ്പം വനിതാമതിൽ തീർത്തതും?
സുപ്രീംകോടതിയുടെ 2018 ലെ വിധി അതുപോലെ നിലനിൽക്കുമ്പോൾ സ്റ്റേ എന്ന് പറഞ്ഞ് നിയമം പഠിച്ചവരെയും വിവരമുള്ളവരെയും വിഡ്ഢികളാക്കാൻ ശ്രമിക്കുന്നതെന്തിന്?
കുഞ്ഞുങ്ങളെ പീഢിപ്പിച്ചവന്മാരെ രക്ഷപ്പെടുത്താൻ മണിക്കൂറിന് ലക്ഷങ്ങൾ ചിലവുള്ള വക്കീലന്മാരെ വെയ്ക്കുന്നതെന്തിന്?
ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും നിങ്ങളെപ്പോലെയുള്ള പാവങ്ങളോടായിരിക്കും പൊതുജനം ചോദ്യം ചോദിക്കുന്നത്. നിങ്ങളൊക്കെ എന്തു പിഴച്ചു. ഇതെല്ലാം വരുത്തിവെക്കുന്ന ആളിനോട് എന്തെങ്കിലുമൊന്ന് ചോദിക്കാൻ ധെെര്യമുള്ള ആരും പാർട്ടിയിലില്ല ...സർ വിഎസ്. ഒഴിച്ച്...അതിനാല്‍ ഇതൊക്കെ അറിയാവുന്ന സഖാവിനോട് സഹതാപം മാത്രം....
തുടങ്ങി നിരവധി കമന്റുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നു
https://www.facebook.com/Malayalivartha


























