ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നമ്മുടെ സമൂഹം തയ്യാറാകണമെന്ന് മന്ത്രി. മേഴ്സിക്കുട്ടിയമ്മ !

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു . നല്ല നടപ്പ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കവേ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന. ഭരണഘടനയെ വെല്ലുവിളിക്കുന്ന സാമൂഹികാന്തരീക്ഷം ആശാസ്യമല്ല. വ്യത്യസ്തത ഏറെയുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമന്റിനും മുകളിലായാണ് ഭരണഘടനയെന്ന് കാണണം. ഇങ്ങനെയൊരു സമൂഹത്തില്‍ കാണപ്പെടുന്ന കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത് എന്നും മന്ത്രി അഭിപ്രായപ്പെട്ടു .
https://www.facebook.com/Malayalivartha


























