ശബരിമല യുവതീപ്രവേശനം...പമ്പയിലെത്തിയ മൂന്ന് യുവതികളെ പോലീസ് മടക്കി അയച്ചു; നിലയ്ക്കലില്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പമ്പയിലേക്ക് ഭക്തരെ വിടുന്നത്

ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ദര്‍ശനത്തിനായി ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ മൂന്ന് യുവതികളെ പോലീസ് പമ്ബയില്‍ നിന്നും തിരിച്ചയച്ചു. നിലയ്ക്കലില്‍ കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് പമ്പയിലേക്ക് ഭക്തരെ വിടുന്നത്.
ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ സംഘത്തിലുള്ള മൂന്ന് യുവതികളെയാണ് പ്രായം പരിശോധിച്ചശേഷം പൊലീസ് തിരിച്ചയച്ചത്. വനിത പോലീസ് തടഞ്ഞ് രേഖകള്‍ പരിശോധിച്ച് മൂന്നുപേര്‍ക്കും 50ല്‍ താഴെ പ്രായമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിലയ്ക്കലിലേക്ക് തിരിച്ചയക്കുകയായിരുന്നു. മണ്ഡലകാല തീര്‍ഥാടനത്തിന് തുടക്കമായ ശനിയാഴ്ച ദര്‍ശനത്തിനെത്തിയ 50 വയസില്‍ താഴെയുള്ള മൂന്നു സ്ത്രീകളെയും പമ്ബ ബേസ് ക്യാമ്ബില്‍ വെച്ച് പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ നല്‍കില്ലെന്നും ആവശ്യമുള്ളവര്‍ കോടതി ഉത്തരവുമായി വരട്ടെയെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
https://www.facebook.com/Malayalivartha


























