Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇത് രാഷ്ട്രീയം മറന്ന സഹായം... കേരളം ഇടപെട്ടിട്ടും അയല്‍സംസ്ഥാനമായതിനാല്‍ ഒന്നും ചെയ്യാനായില്ല; ഫാത്തിമയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി ഒരു രാഷ്ട്രീയവും നോക്കാതെ നേരിട്ടിടപെട്ട് വകുപ്പ് മന്ത്രിയെ കണ്ടു; ഫലമോ ഒരിക്കലും നടപടിയെടുക്കാന്‍ കഴിയാത്ത ഐ.ഐ.ടി. ഡയറക്ടര്‍ ഡല്‍ഹിയില്‍

19 NOVEMBER 2019 11:13 AM IST
മലയാളി വാര്‍ത്ത

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം മലയാളികളെ ഒന്നാകെ വേദനിപ്പിച്ച സംഭവമാണ്. മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന പ്രശ്‌നമാതിനാല്‍ സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ ചെയ്യാന്‍ പരിമിതിയുണ്ട്. എങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയുമായി കേരള സര്‍ക്കാര്‍ ബന്ധപ്പെടുകയും ചില നടപടികള്‍ എടുപ്പിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്രത്തിന് കീഴിലുള്ള ഐഐടിയിലെ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതൊന്നും പോരായിരുന്നു. ഫാത്തിമയുടെ കുടുംബത്തിന്റെ സങ്കടം കണ്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ രാഷ്ട്രീയം മറന്ന് പ്രശ്‌നത്തിലിടപെട്ടു. മാത്രമല്ല സമയം കണ്ടെത്തി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാലുമായി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനുള്ള പരിശ്രമം കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാവുമെന്ന് അദേഹം അപ്പോഴേ ഉറപ്പ് നല്‍കി.

ഇതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ചെന്നൈയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുതാണ്. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായും വി.മുരളീധരന്‍ സംസാരിച്ചിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനുമായും മുരളീധരന്‍ സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും കുടുംബത്തിന് പെട്ടെന്ന് നീതി ഉറപ്പാക്കാനും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. കുടുംബമുന്നയിക്കുന്ന ആരോപണങ്ങള്‍ പരിശോധിച്ച്, കുറ്റക്കാരായവരെ കണ്ടെത്താനും സത്യം പുറത്തു കൊണ്ടുവരാകഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്ന് അദേഹം ഉറപ്പ് നല്‍കുയും ചെയ്തു.


മുരളീധരന്റെ ഇടപെടലിന്റെ ഫലമായി ഐ.ഐ.ടി ഡയറക്ടറെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഡല്‍ഹിക്കു വിളിപ്പിച്ചു. ഒരിക്കലും കുടുങ്ങില്ലെന്ന് കരുതിയ ഐഐടി അധ്യാപകര്‍ ആദ്യമായാണ് ഡല്‍ഹിക്ക് വണ്ടി കയറേണ്ടി വരുന്നത്. ശക്തമായ നടപടി വേണമെന്ന മുരളീധരന്റെ അഭ്യര്‍ത്ഥന മാനവവിഭവ ശേഷി മന്ത്രാലയം എന്തായാലും നടപ്പിലാക്കും.

അതിനിടെ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ അധ്യാപകരെ ചോദ്യം ചെയ്തു. ഐ.ഐ.ടി ഗസ്റ്റ് ഹൗസിലേക്കു വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ഫാത്തിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ കുറിപ്പില്‍ പേര് പരാമര്‍ശിക്കപെട്ട മൂന്ന് അധ്യാപകരെയാണ് ഐ.ജി. ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അ6ന്വഷണ സംഘം ചോദ്യം ചെയ്തത്. മതപരമായ വിവേചനം കാണിച്ചുവെന്ന് ആരോപണം നേരിടുന്ന സുന്ദര്‍ശന്‍ പത്മനാഭന്‍, സഹ അധ്യാപകരായ മിലിന്ദ , ഹേമചന്ദ്രന്‍ എന്നിവരെ അന്വേഷന്ന സംഘം ഐ. ഐ.ടി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തുക ആയിരുന്നു. മൂന്നു പേരെയും ഒറ്റക്കിരുത്തി ചോദ്യം ചെയ്തു. ഇവര്‍ നല്‍കിയിരിക്കുന്ന മൊഴികളില്‍ വൈരുധ്യം ഉണ്ടോയെന്ന് പരിശോധിക്കും. വീണ്ടും ചോദ്യം ചെയ്യണോയെന്ന് ഇതിനു ശേഷമേ തീരുമാനിക്കൂ. അതിനിടെ ഐ. ഐ. ടി യു ടെ പ്രധാന കവാടത്തിന് സമീപം നടത്തുന്ന നിരാഹാര സമരം തുടരാന്‍ വിദ്യാര്‍ഥി കൂട്ടായ്മയായ ചിന്ത ബാര്‍ തീരുമാനിച്ചു. ഫാത്തിമയുടെ മരണത്തെ കുറിച്ചു ആഭ്യന്തര അന്വേഷന്നം പ്രഖ്യാപിക്കുക, കുട്ടികളിലെ മാനസിക സംഘര്‍ഷത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഐ. ഐ. ടി ഡയറക്ടര്‍ തള്ളിയതിനെ തുടര്‍ന്നാണിത്. എന്തായാലും അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് തന്നെയാണ് വി. മുരളീധരന്‍ ഉറപ്പ് നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (4 minutes ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (8 minutes ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (24 minutes ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (35 minutes ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (57 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (1 hour ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (2 hours ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (3 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (4 hours ago)

Malayali Vartha Recommends