ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് അപകടം! അഞ്ചാം ക്ലാസ്സുകാരന്‍ രക്ഷിച്ചത് അഞ്ച്‌പ്പേരുടെ ജീവൻ; കൃത്യമായ ഇടപ്പെടൽ നടത്തിയത് ഇങ്ങനെ

നമ്മുടെ വീടുകളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഗ്യാസ് സിലിണ്ടർ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടങ്ങളിലേക്ക് ഇത് നയിക്കും. അത്തരത്തിൽ ഒരു അപകടം സംഭവിച്ചിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. പക്ഷേ ഒരു അഞ്ചാം ക്ലാസ്‌കാരന്റെ ബുദ്ധിയോടുള്ള ഇടപെടൽ രക്ഷിച്ചത് അഞ്ച് ജീവനുകളെയാണ്. സംഭവം ഇങ്ങനെ; ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് അപകടമുണ്ടാകുകയായിരുന്നു. അമ്മയുടെ വീട്ടിൽ വിരുന്നിനു വന്ന പത്തു വയസുകാരനായ കിച്ചാമണി എന്ന അഖിലാണ് അമ്മുമ്മയുടെയും കൈക്കുഞ്ഞടക്കം അഞ്ചുപേരുടെയും ജീവൻ രക്ഷിച്ചത്. ചുനക്കര, കോമല്ലൂർ പ്രീതാലയം വീട്ടിൽ അമ്മിണി (67) അടുക്കളയിൽ ഗ്യാസ് അടുപ്പ് കത്തിക്കുമ്പോൾ തീ പടർന്നു പിടിച്ചായിരുന്നു അപകമുണ്ടായത് .
എന്നാൽ ഇവർ ഉടൻ തന്നെ റെഗുലേറ്റർ ഓഫ് ചെയ്തിട്ടും തീ അണഞ്ഞില്ല. അമ്മുമ്മയുടെ അലർച്ച കേട്ട് വീടിന്റെ മുമ്പിൽ കളിച്ച് കൊണ്ടിരുന്ന അഖിൽ അടുക്കളയിലേക്ക് ഓടി വരുകയായിരുന്നു.അപ്പോൾ കണ്ട കാഴ്ച്ച തീ ആളിപ്പടരുന്നതായിരുന്നു. ഉടനെ തന്നെ അടുക്കളയിൽ കിടന്ന തുണി വെള്ളത്തിൽ മുക്കി കത്തി കൊണ്ടിരുന്ന ഗ്യാസ് സിലണ്ടറിന്റെ മുകളിൽ ഇട്ട് തീയണയ്ക്കുകയായിരുന്നു അഖിൽ. അഖിലിന്റെ മാമന്റെ ഫെയ്സ് ബുക്കിൽ ഫയർ സ്റ്റേഷനിലെ ഫയർമാൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് കണ്ടിട്ടായിരുന്നു ഇങ്ങനെ തീയണയ്ക്കാൻ ശ്രമിച്ചതെന്ന് പറയുന്നു. മുതുകുളം സന്തോഷ് ഭവനത്തിൽ സജിയുടെയും പ്രീതയുടെയും ഇളയ മകനാണ് അഖിൽ. മുതുകുളം എസ്എൻഎംയുപി സ്കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അഖിൽ.
https://www.facebook.com/Malayalivartha


























