അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു, രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി

അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ പമ്പയില്‍ പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ 12 വയസുകാരിയെയാണ് പമ്ബയില്‍ തടഞ്ഞത്. ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദര്‍ശനത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. പെണ്‍കുട്ടിയെ പമ്പയില്‍ വച്ച് വനിതാ പൊലീസ് തടഞ്ഞുവയ്ക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.
10 വയസിനു മുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്. കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം, പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തിവിടാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം നിലയ്ക്കലില്‍ തിരിച്ചെത്തണം. വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. എന്നാല്‍, അനധികൃത പാര്‍ക്കിംഗ് നടത്തിയാല്‍ പൊലീസിന് നടപടി സ്വീകരിക്കാം.
https://www.facebook.com/Malayalivartha


























