Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

വിശ്വാസികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍;കഴിഞ്ഞ വര്‍ഷം മുതല്‍ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഈ തീര്‍ത്ഥാടന കാലത്ത് ആ നീക്കം ഉപേക്ഷിച്ചു; സര്‍ക്കാര്‍ നിലപാട് തിരുത്തിയത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിൽ

19 NOVEMBER 2019 01:16 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനത്തില്‍ വിശ്വാസ പ്രതിഷേധത്താല്‍ നിലപാട് തിരുത്തിയ സര്‍ക്കാര്‍ വീണ്ടും വിശ്വാസികളുടെ പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഈ തീര്‍ത്ഥാടന കാലത്ത് ആ നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്. പമ്പയിലേക്ക് എല്ലാ സ്വകാര്യവാഹനങ്ങളും കടത്തി വിടാമെന്നും ഭക്തരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്കി ചെയ്യണമെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയ്ച്ചു.

തീര്‍ഥാടനകാലത്ത് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിട്ടാല്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. വാഹനങ്ങള്‍ കടത്തി വിടാത്തതു സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ ചോദ്യം. എന്നാല്‍, പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് ട്രാഫിക് കുരുക്കിനു കാരണമാകുമെന്നാണ് പോലീസിനു വേണ്ടി അഭിഭാഷകന്‍ അറിയിച്ചത്. കുരുക്ക് ഉണ്ടാകാതിരിക്കാന്‍ പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കാതിരുന്നാല്‍ പോരേയെന്നു കോടതി ചോദിച്ചു. വിഷയത്തില്‍ ഇന്നു നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചി. ഇന്ന് ആദ്യ കേസായി ഇതു പരിഗണിക്കുമ്പോഴാണ് വാഹനങ്ങള്‍ കടത്തി വിടാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നിലപാടില്‍ കഴിഞ്ഞ വര്‍ഷം പ്രതിഷേധം ശക്തമായതോടെയാണു പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞത്. ഇതു പ്രതിഷേധത്തിനു കാരണമാവുകയും വന്‍തോതില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് ഈ വര്‍ഷം ശബരിമല തീര്‍ഥാടനകാലത്ത് പമ്പയിലേയ്ക്ക് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. തീര്‍ഥാടകരുടെ എണ്ണംകുറയാന്‍ കാരണം വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിടാത്തതാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിര്‍ദ്ദേശം പോലീസിനേയും സര്‍ക്കാരിനേയും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ദേവസ്വംബോര്‍ഡ് യോഗത്തിലാണ് ഇങ്ങനെയൊരു നിലപാടില്‍ ദേവസ്വംബോര്‍ഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലില്‍ തന്നെ നിലനിര്‍ത്തികൊണ്ടുള്ള നിര്‍ദ്ദേശമാണ് സര്‍ക്കാരിനെയും പൊലീസിനേയും അറിയിച്ചത്. തീര്‍ഥാടകര്‍ വരുന്ന വാഹനങ്ങള്‍ക്ക് പമ്പയിലേയ്ക്ക് പ്രവേശനം നല്‍കുക. തുടര്‍ന്ന് തീര്‍ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ തിരിച്ച് നിലയ്ക്കലില്‍ എത്തി പാര്‍ക്ക് ചെയ്യുക എന്നതായിരുന്നു നിര്‍ദ്ദേശം. ഇതാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.

ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കാനാകുമെന്ന് ദേവസ്വംബോര്‍ഡ് കണക്കുകൂട്ടിയിരുന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും, പമ്പയിലേയക്ക് പ്രവേശനം വിലക്കുകയും ചെയ്തതാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായകുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം  (3 minutes ago)

വരും ദിവസങ്ങൾ കൊടും മഴ IMD മുന്നറിയിപ്പ്..! തിരുവനന്തപുരത്ത് രാത്രി ഘോര മഴ..ALERT ഇങ്ങനെ  (7 minutes ago)

"അംബിക ചേച്ചി ഫ്രോഡാണ്..! പൊട്ടിക്കരഞ്ഞ് രാധ...! 46 കോടി തട്ടിയെടുത്തു; ചെക്കുകൾ മോഷ്ടിച്ചു."  (23 minutes ago)

ഡ്രൈവിങ് സീറ്റിൽ ചാരിക്കിടന്ന നിലയിൽ; പ്രവാസിയുടെ മരണം! കാറിടിച്ച് തെറിപ്പിച്ച് 7 മരണം; ദുബായിൽ 3 ദിവസം ദുഃഖാചരണം.  (34 minutes ago)

ഒരാളെ അറസ്റ്റുചെയ്യുമ്പോള്‍ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീംകോടതി  (56 minutes ago)

കന്യാകുമാരിയില്‍ 300 കിലോ ഭാരം വരുന്ന ഭീമന്‍ മുതല വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി  (1 hour ago)

5 ചെക്കുകൾ മോഷ്ട്ടിച്ച് 46 കോടി രൂപ തട്ടിയെടുത്തു; നടി അംബികയ്‌ക്കും സഹോദരനുമെതിരെ പരാതി നൽകി സഹോദരി രാധ!!!!  (2 hours ago)

നവാഗതനായ രോഹിത് ചന്ദ്രശേഖരന്റെ സംവിധാനം; ടീനേജ് റോം കോം കഥയുമായി ഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രം ആരംഭിച്ചു!!!  (2 hours ago)

50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി  (2 hours ago)

നായികയായി തേജാ ലഷ്മി; നായകനായി ശ്രീനാഥ് ഭാസി; റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന പ്രിയതമന്റെ ചിത്രീകരണം സെപ്റ്റംബർ 23-ന് ആരംഭിക്കും!!!  (2 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികളെ സംഘംചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (3 hours ago)

ഷൈൻ ടോം ചാക്കോ പിസ്റ്റലിൻ്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

അരവണ ക്ഷാമത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍  (3 hours ago)

ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്‍  (4 hours ago)

Malayali Vartha Recommends