വാളയാർ കേസ് ലോക്സഭയിൽ ഉയന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി; കോൺഗ്രസ് എം പിമാർ ലോക്സഭയിൽ ബഹളം വച്ചു

വാളയാർ കേസ് ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. അന്വേഷണം അട്ടിമറിച്ചെന്ന് അദ്ദേഹം ആരോപിച്ചു. കേസിൽ പ്രതികളെ വെറുതെ വിട്ടിരുന്നു. കേന്ദ്രം ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല കേസിൽ സി ബി ഐ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടി കോൺഗ്രസ് എം പിമാർ ലോക്സയിൽ ബഹളം വച്ചു. പാലക്കാട് വാളയാറിൽ പീഡനത്തിരയായ പെൺകുട്ടികൾ മരിക്കാനിടയായ സംഭവം പാര്‍ലമെന്റിലും ഉന്നയിച്ചിരിക്കുകയാണ് എംപി.
https://www.facebook.com/Malayalivartha


























