വൈദ്യുതോത്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തമാകണം; ഈ പദ്ധതി അത് സാധ്യമാണെന്ന് തെളിയിക്കുന്നു; പ്രഖ്യാപനവുമായി വൈദ്യുതി മന്ത്രി എം.എം മണി

വൈദ്യുതോത്പാദന രംഗത്ത് കേരളം സ്വയം പര്യാപ്തമാകണം എന്നതാണ് സംസ്ഥാന സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. അടൂര്‍ ഗ്രീന്‍ വാലി ഓഡിറ്റോറിയത്തില്‍ നടന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
പവര്‍ക്കട്ടില്ല എന്ന വാഗ്ദാനം പാലിച്ചു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. സമ്പൂര്‍ണ വൈദ്യുതീകരണം ഇതിനായി നടത്തിയിരുന്നു. കേരളത്തില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇടമണ്‍ - കൊച്ചി പവര്‍ ഹൈവേയെന്ന് അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി രംഗത്ത് വിവിധങ്ങളായ വികസന പ്രവൃത്തനങ്ങളായിരുന്നു സംസ്ഥാനത്ത് നടത്തി വന്നത്. എം എല്‍ എ മാരുടേയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെയും പവര്‍ഗ്രിഡ്, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥരുടേയും സഹകരണം കൊണ്ടാണ് തടസങ്ങള്‍ അതിജീവിച്ച് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ പദ്ധതി പൂര്‍ത്തികരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുടങ്ങിക്കിടന്നിരുന്ന പദ്ധതിയെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് പുനരാരംഭിക്കുവാനുള്ള മുഖ്യമന്ത്രിയുടെ പരിശ്രമഫലമാണ് ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ എന്നും എം എം മണി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























