പിഎസ്.സി ലിസ്റ്റില്‍ നിന്ന് താത്ക്കാലികമായി ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി

ശബരിമല സീസണില്‍ സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ പിഎസ്.സി ലിസ്റ്റില്‍ നിന്ന് താത്ക്കാലികമായി ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസിക്ക് നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ദേവസ്വം ബെഞ്ചിന്റെ വിധി. സ്‌പെഷല്‍ സര്‍വീസ് നടത്തുന്ന 504 ബസുകള്‍ക്കായാണ് പരിചയ സമ്പന്നരായ 1,386 ഡ്രൈവര്‍മാരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കുന്നത്.
തീര്‍ഥാടകരുടെ സുരക്ഷ പ്രധാനമാണെന്നും പമ്പ- നിലക്കല്‍ റൂട്ടില്‍ പരിചയസമ്പത്തുള്ള ഡ്രൈവര്‍മാര്‍ തന്നെ വേണമെന്നും കെഎസ്ആര്‍ടിസി അഭ്യര്‍ഥിച്ചിരുന്നു. സീസണ്‍ ആയ നവംബര്‍ 16 മുതല്‍ 2020 ജനുവരി 31 വരെ താല്‍ക്കാലികമായി നിയമനം മതിയെന്ന വാദമാണ് കോടതി അംഗീകരിച്ചത്. അതേസമയം, പിരിച്ചുവിട്ട എം പാനലുകാരെ ഇനി നിയമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























