കോഴിക്കോട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

അത്തോളി അങ്ങാടിയിൽ പട്ടാപകൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്‌കൂൾ വിട്ട് അമ്മയെ കാത്തുനിന്ന പെൺകുട്ടിയെ ബൈക്കിലെത്തിയ ആൾ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. അമ്മ ഒരു മരിച്ച വീട്ടിലുണ്ടെന്നും ഉടനെ അവിടേക്ക് ചെല്ലണമെന്നും പറഞ്ഞാണ് കുട്ടിയെ ഇയാൾ ബൈക്കിൽ കയറ്റിയതെന്നാണ് പറയുന്നത്.
എന്നാൽ ബൈക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നതിനിടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പെൺകുട്ടി ബഹളം വച്ചു. തുടർന്ന് പെൺകുട്ടിയെ റോഡരികിൽ ഇറക്കിവിട്ട് പ്രതി കടന്നു കളയുകയായിരുന്നു. അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























