വിനോദയാത്രയ്ക്ക് എസ്സ് സി വിദ്യാര്‍ഥിക്ക് വിലക്ക്; മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് യാത്ര മാറ്റി

നിലമ്പൂരിനടുത്ത് എരഞ്ഞിമങ്ങാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 20, 21 തീയതികളില്‍ നടത്താനിരുന്ന വിദ്യാര്‍ഥികളുടെ വിനോദയാത്ര മറ്റൊരു തീയതി പറയാതെ മാറ്റിവച്ചു. എസ്സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി വിനോദയാത്രയില്‍ പങ്കെടുക്കുന്നതിനെ പിടിഎ കമ്മറ്റി എതിര്‍ത്തതോടെ മാതാവ് ചാലിയര്‍ പണപൊയില്‍ കോളനിയിലെ ലക്ഷ്മി നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് വിനോദ യാത്ര പോകുന്ന പ്ലസ്ടു വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ യോഗം തിങ്കളാഴ്ച്ച സ്‌കൂളില്‍ ചേര്‍ന്നു. വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥിയെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന് പിടിഎ അധികൃതരും പ്രിന്‍സിപ്പലും അടക്കം നിലപാട് സ്വീകരിച്ചതോടെ കുട്ടിയെ വിനോദയാത്രാസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എസ്എംസി ചെയര്‍മാനും ഭൂരിഭാഗം രക്ഷിതാക്കളും ആവശ്യപ്പെട്ടു.
തന്റെ കുട്ടിയെ വിനോദയാത്രയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി അധ്യാപകരോടും പിടിഎ കമ്മറ്റിയോടും മാപ്പ് ചോദിക്കുകയാണെന്ന് മാതാവ് കണ്ണീരോടെ അപേക്ഷിച്ചെങ്കിലും വിനോദയാത്ര വേണ്ടെന്ന് വയ്ക്കുകയാണെന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അനുമതി വാങ്ങേണ്ടെന്നും വിനോദയാത്രയുടെ ചാര്‍ജുള്ള അധ്യാപകനായ വര്‍ഗീസ് വ്യക്തമാക്കി.
ഈ കുട്ടിയെ ഒഴിവാക്കാന്‍ 193 കുട്ടികളുടെ വിനോദയാത്രയും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തന്റെ മകന് നീതി നിഷേധിച്ചവര്‍ക്കെതിരെ നീതിക്കുള്ള പോരാട്ടം തുടരാനാണ് മാതാവിന്റെ തീരുമാനം. പിടിഎ പ്രസിഡന്റ് ഹാരീസ് ആട്ടിരി, പ്രിന്‍സിപ്പല്‍ റോസമ്മ ജോണ്‍, എസ്എംസി ചെയര്‍മാന്‍ മുസ്തഫ ചോലയില്‍, എംടിഎ പ്രസിഡന്റ് ബീനാ.പി.കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് എം.സുബ്രഹ്മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























