അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണം; പേര് നോക്കി ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? വിമര്‍ശനവുമായി വിടി ബല്‍റാം

മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്കെതിരെ പല കോണിൽ നിന്നും കടുത്ത വിമർശനമാണ് ഉയരുന്നത്. പി.മോഹനനെതിരെ വിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്ത്. പേര് നോക്കീ ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്ന് വി.ടി ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.
മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലീം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. താമരശ്ശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പ്രസ്താവനക്കെതിരെയാണ് ബൽറാം രംഗത്ത് വന്നത് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് കോഴക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. തെളിവില്ലെങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും വിടി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ അവസാനം സി.പി.എം ജില്ലാ സെക്രട്ടറിയെ പി. മോഹനന്‍ ഭഗവത് എന്ന് ടാഗ് ചെയ്താണ് ബൽറാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ? നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാര്‍ത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകര്‍ഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തില്‍ പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. #പി_മോഹനന്‍_ഭഗവത്.
https://www.facebook.com/Malayalivartha


























