ജാഗ്രത! പാമ്പുകൾ ഇണ ചേരും കാലമിത് ; വീടിന്റ പരിസരങ്ങളിൽ നിന്നും വാവ സുരേഷ് പിടികൂടിയത് വിഷമുള്ള അണലികളെ; ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് വാവ സുരേഷ്

നവംബർ മുതൽ ജനുവരി വരെ വിഷപ്പാമ്പുകൾ ഇണചേരുന്ന കാലമാണ്. വിഷപ്പാമ്പുകളായ അണലിയും മൂർഖൻ പാമ്പും മറ്റും ഇണചേരുന്ന സമയം. അതിനാൽ ഇവ നമ്മുടെ പരിസരത്തെത്താതെ സൂക്ഷിക്കണമെന്ന് വാവ സുരേഷ് പറയുന്നു. ഈ സമയം പാമ്പുകളേറെ കാണപ്പെടുന്നതിനാൽ ആളുകൾ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാമ്പുകടിയേറ്റുള്ള അപകട മരണങ്ങൾ തുടർച്ചയായി വാർത്തകളിൽ നിറയുമ്പോൾ നാമും കുറെ കാര്യങ്ങൾ ശ്രദ്ധിക്കണം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നും അദ്ദേഹം ഇന്നലെ മാത്രം പിടികൂടിയത് നാല് അണലികളെയും ഒരു രാജവെമ്പാലയേയുമാണ്. ഒരു വീടിന്റ പരിസരത്തും നിന്നും അദ്ദേഹം പിടികൂടിയത് വിഷമുള്ള അണലികളെയാണ്. ഇണചേരുന്നതിനിടയിലായിരുന്നു ഇവയെ പിടികൂടിയത്. ഏകദേശം മൂന്ന് വയസ്സോളം പ്രായമുള്ള ആൺ-പെൺ അണലികളെയാണ് പിടികൂടിയത്.മറ്റൊരു വീടിന്റെ മുറ്റത്തുനിന്നും അദ്ദേഹം അണലിയെ പിടികൂടുകയുണ്ടായി. തിരുവനന്തപുരത്തെ കടലോര ഗ്രാമത്തിൽ നിന്നും മറ്റൊരു അണലിയെയും അദ്ദേഹം പിടികൂടി.
ഇവിടെയൊരു വീടിന്റെ മേൽക്കൂരയിലായിരുന്നു അണലി പതുങ്ങിയിരുന്നത്. സാധാരണയായി അണലികൾ വീടിനു മുകളിൽ കയറാറില്ല. ഇതാദ്യമായാണ് വീടിനു മുകളിൽ നിന്ന് ഒരു അണലിയെ പിടികൂടിയതെന്നും വാവ സുരേഷ് പറയുകയുണ്ടായി. ഇന്നലെ രാത്രിയോടെ അദ്ദേഹം 173–ാമത്തെ രാജവെമ്പാലയും പിടിയിലായത്. കൊല്ലം ജില്ലയിലെ ആര്യൻകാവിനടുത്ത് ഹാരിസൺ മലയാളത്തിന്റെ കാപ്പിത്തോട്ടത്തിൽ നിന്നായിരുന്നു കൂറ്റൻ രാജവെമ്പാലയെ അദ്ദേഹം പിടികൂടിയത്. കാപ്പിമരത്തിൽ ചുറ്റിയിരിക്കുന്ന നിലയിലാണ് ഇതിനെ കണ്ടെത്തിയത്. പാമ്പുകളേറെയും പുറത്തിറങ്ങി നടക്കുന്ന സമയമായതിനാൽ ജനങ്ങൾ വേണ്ട മുൻകരുതലെടുക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ കാര്യങ്ങൾ ഓർക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക .
ഉപയോഗശൂന്യമായ വസ്തുക്കളും ചപ്പുചവറുകളും വീടിനു സമീപം കൂട്ടിയിടരുത്.
പാദരക്ഷകളും ഷൂസും ഹെൽമറ്റും ധരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.
പാദരക്ഷകൾ വീടിനോടു ചേർന്ന് കൂട്ടിയിടരുത്.
വീടിന്റെ പരിസരത്ത് വിറകുകൾ കൂട്ടിയിടരുത്. വിറകുകൾ ചാരിവയ്ക്കാൻ ശ്രദ്ധിക്കണം.
നായ, പൂച്ച, കാക്ക എന്നിവ പ്രത്യേക ശബ്ദം പുറപ്പെടുവിച്ചാലോ എന്തിനെയെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടാലോ ഉടൻ തന്നെ ശ്രദ്ധിക്കാം
സന്ധ്യാസമയങ്ങളിൽ പുറത്തേക്ക് കാലിട്ടിരിക്കുകയോ മുൻവാതിലുകളും പിൻവാതിലുകളും തുറന്നിടുകയോ ചെയ്യരുത്.
തോട്ടം തൊഴിലാളികളും മറ്റും പ്ലാസ്റ്റിക് കയ്യുറകളും മുകൾ ഭാഗം മൂടിയ പാദരക്ഷകളും മറ്റും ധരിച്ചു മാത്രമേ ജോലിക്കിറങ്ങാവൂ.
പുലർച്ചെ റബർ ടാപ്പിങ്ങിനിറങ്ങുന്നവർ ബൂട്ട് ധരിച്ച് പുറത്തിറങ്ങാൻ ശ്രദ്ധിക്കണം.
പുലർച്ചെയും സന്ധ്യാസമയങ്ങളിലും കാൽനടയായി സഞ്ചരിക്കുന്നവർ നിലത്ത് അമർത്തി ചവിട്ടി ശബ്ദമുണ്ടാക്കി നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha

























