മുളക് സ്‌പ്രേ ആക്രമണം... ബിന്ദു അമ്മിണി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി

കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചുണ്ടായ മുളക് സ്‌പ്രേ ആക്രമണത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബിന്ദു അമ്മിണി പരാതി നല്‍കി. താന്‍ അപ്രഖ്യാപിത തടവിലാണെന്നും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.
ശബരിമല സന്ദര്‍ശിക്കാന്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തി തൃപ്തിയുടേയും സംഘത്തിന്റെയും ഒപ്പം ചേര്‍ന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വച്ചാണ് മുളക് സ്‌പ്രേ ആക്രമണം ഉണ്ടായത്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതിയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയായിരുന്നു. മുളക് പൊടി സ്‌പ്രേ ആക്രമണം നടത്തിയ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നത്.
https://www.facebook.com/Malayalivartha

























