സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു; കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി

ചാലക്കുടിലെ സ്വകാര്യ സ്‌കൂളില്‍ വെച്ച് ഒമ്ബത് വയസുകാരനു പാമ്പുകടിയേറ്റു. സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് പാമ്ബുകടിയേറ്റത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്ബുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പരിശോധനയില്‍ കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി. കൂടാതെ തൃശ്ശൂര്‍ ഒളരി യുപി സ്‌കൂളിലെ ടീച്ചര്‍മാരുടെ മുറിയില്‍ നിന്ന് അണലിയെ പിടികൂടി. വന്യ ജീവി ഉദ്യോഗസ്റ്റര്‍ സ്‌കൂളിലെത്തിയാണ് പാമ്ബിനെ പിടികൂടിയത്.
https://www.facebook.com/Malayalivartha

























