ചെറുപുഴയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന് രക്ഷിതാക്കള്‍

ചെറുപുഴയില്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം കാരണമന്ന് രക്ഷിതാക്കളുടെ പരാതി. കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആല്‍ബിന്‍ ചാക്കോയെ കഴിഞ്ഞ 20 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പില്‍ രണ്ട് അധ്യാപകരുടെ പേരുണ്ടെന്നും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്നുമാണ് ആവശ്യം. മരിക്കുന്നതിന് തൊട്ടു മുന്‍പ് വരെ മകനില്‍ യാതൊരു മാനസിക സംഘര്‍ഷവും കണ്ടിരുന്നില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു. പിന്നീട് മുറിയില്‍ നിന്നു ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തു. 500 രൂപയുടെ പേരില്‍ താന്‍ ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു തുടങ്ങിയ കത്തില്‍ രണ്ട് അധ്യാപകരുടെ പേരുമുണ്ട്. കേസന്വേഷണം നടക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha

























