വീണ്ടും മടങ്ങി വരാനായി തിരിച്ചു പോകുന്നു... തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് പോകാന്‍ യാത്ര തിരിച്ചു; കൊച്ചി കമ്മീഷണര്‍ ഓഫീസിലുള്ള തൃപ്തിയേയും സംഘത്തേയും പൊലീസ് സുരക്ഷയില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് ഇന്ന് രാത്രി തന്നെ മടങ്ങും. ഇന്ന് രാത്രി 10.20നുള്ള വിമാനത്തില്‍ തൃപ്തിയും സംഘവും മടങ്ങുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
കൊച്ചി കമ്മീഷണര്‍ ഓഫീസിലുള്ള തൃപ്തിയേയും സംഘത്തേയും പൊലീസ് സുരക്ഷയില്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിച്ചു. മടങ്ങി വരിക തന്നെ ചെയ്യുമെന്ന് യാത്രയാക്ക് മുമ്പ് തൃപ്തി വ്യക്തമാക്കി.
നേരത്തെ തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇവര്‍ തിരിച്ച് പോകാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി വീണ്ടും രംഗത്തെത്തി. ഇതോടെ പൊലീസ് ഇവരെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























