യൂത്ത് കോണ്‍ഗ്രസ് ഇലക്ഷന്‍: കോടതി അലക്ഷ്യത്തിനു കേസ്, ദേശീയ സെക്രട്ടറിയും, റിട്ടേണിംഗ് ഓഫീസറും കുടുങ്ങും

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കോടതി യുദ്ധം മുറുകുകയാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഭരണഘടനാനുസൃതമായി മാത്രമേ നടത്താവൂ എന്നാവശ്യപ്പെട്ട് പി.കെ. അബ്ദുള്‍ വാഹിദ് ആലുവ മുന്‍സിഫ് കോടതിയില്‍ o.s.no.429/ 2019 ആയി നല്‍കിയ കേസില്‍, സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ചുള്ള ഇ്ന്റര്‍വ്യൂ, ഫീസ് അടച്ചുള്ള നോമിനേഷന്‍ എന്നീ രീതികള്‍ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് താല്‍ക്കാലികമായി നിരേധിച്ചിട്ടുള്ളതാണ്.
ടി ഉത്തരവ് ചോദ്യം ചെയ്ത് അഖിലേന്ത്യാ നേതൃത്വം റിട്ടേണിംഗ് ഓഫീസര്‍ ശ്രീ. മുരുകന്‍ മണിരത്‌നം മുഖേന ബഹു: ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത്
തളളിക്കളഞ്ഞു. കൂടാതെ ഭരണഘടനയില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ചൂ മാത്രമെ ഇലക്ഷന്‍ നടത്താവൂ എന്ന മുന്‍സിഫ് കോടതി ഉതതരവ് ശരിയാണെന്ന് വ്യകതമാക്കുകയും ചെയ്്ത് o.p.(c) no
3025/2019 കേസില്‍ ജസറ്റിസ് സതീഷ് നൈനാന്‍ 22/11/2019 ല്‍ ഉത്തരവായി.
ഇതിന് ശേഷം മെമ്പര്‍ഷിപ്പ് ഇനത്തില്‍ പിരിച്ച തുകയുടെ കണക്ക് ആവശ്യപ്പെട്ടും, ഭരണഘടനയുടെ ഏതു വ്യവസ്ഥപ്രകാരമാണ് ഇപ്പോള്‍ നടത്തുന്ന ഇലക്ഷന്‍ രീതി എന്നതിന് സത്യവാങ്മൂലം ഫയലാക്കണം എന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രം മതി ഇന്‍ജംഗ്ഷന്‍ ഹര്‍ജി തുടര്‍വാദം കേള്‍ക്കേണ്ടതുള്ളൂ എന്ന് അബ്ദുള്‍ വാഹിദ് നല്‍കിയ കേസില്‍ o.p.(c) no3025/2019 കേസില്‍ 25-11- 2019 ല്‍ ജസ്റ്റീസ് ബി.സുധീന്ദ്രകുമാര്‍ ഉത്തരവായി.
ഇതിനുശേഷം നിരോധന ഉത്തരവ് ലംഘിച്ച് ഭരണ ഘടന വിരൂദ്ധമായി ഇലകഷന്‍ നടപടികളുമായി മുമ്പോട്ട് പോയ അഖിലേന്ത്യാ സെക്രട്ടറി രവീന്ദ്രദാസ് , റിട്ടേണിംഗ് ഓഫീസര്‍ മുരുകന്‍ മണിരത്‌നം എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിലേക്ക് അബ്ദുള്‍ വാഹിദ് വിചാരണകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുകൂടാതെ നിലവില്‍ കോടതി ഉത്തരവ് ലംഘിച്ചു നടത്തിയ തെരഞ്ഞെടുപ്പ് നടപടികള്‍ അസാധുവായി പ്രഖ്യാപിക്കാനും ആവശ്യപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha

























