Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

അറുപതാമത് കൗമാരകലാവസന്തത്തെ വരവേല്‍ക്കാന്‍ സപ്ത സംഗമ ഭൂമി ഒരുങ്ങി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും; വേദികളുടെയും മത്സര ഇനങ്ങളുടെയും അന്തിമ പട്ടികയായി;കലോത്സവ വിജയികൾക്കുള്ള സ്വർണകപ്പ് കലോത്സവ നഗരിയിലെത്തി; കാസർഗോഡിന് ഇനി ആവേശത്തിന്റെ നാളുകൾ

27 NOVEMBER 2019 07:48 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം

എംഡിഎംഎയുമായി യുവാവ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

അറുപതാമത് കൗമാരകലാവസന്തത്തെ വരവേല്‍ക്കാന്‍ സപ്ത സംഗമ ഭൂമി ഒരുങ്ങി.. കലോത്സവത്തിന്‍റെ പ്രചരണാർത്ഥം വിവിധ കമ്മറ്റികൾ അവസാന വട്ട ഒരുക്കത്തിലാണ്.കലകളുടെയും കർഷകസമരം ചിത്രങ്ങളുടെയും കഥ പറയുന്ന കാസർഗോഡിന് ഇനി ആവേശത്തിന്റെ നാളുകൾ.രണ്ടുവേദികളുള്ള നീലേശ്വരവും കലയുടെ ആവേശത്തില്‍ കണ്ണിചേരുന്നുണ്ട്. സംസ്ഥാനകലോത്സവം ജില്ലയില്‍ രണ്ടാംതവണയാണ്. 

കാഞ്ഞങ്ങാട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ പ്രധാന ഭാഗമായ ലൈറ്റ് ആന്‍റ് സൗണ്ടിന്‍റെ സ്വിച്ച് ഓൺ കർമ്മം ഇന്ന് വൈകിട്ട് 5 മണിക്ക് ഐങ്ങോത്ത് പ്രധാന വേദിയിൽ നടക്കും. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭക്ഷണം നൽകുന്നതിനായി അടുക്കളയിലെ പാൽകാച്ചൽ ചടങ്ങ് ഇന്ന് നടക്കും. മറ്റു ജില്ലകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികളെ സ്വീകരിക്കുന്നതക്കമുള്ള നിരവധി പരിപാടികളാണ് സംഘാടകർ അവസാന മണിക്കൂറിൽ ഒരുക്കിയിട്ടുള്ളത്.സ‌്കൂൾ കലോത്സവത്തിന്റെ 30 വേദികളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഹൈടെക് സംവിധാനമൊരുക്കുമെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു.
എവിടെയെങ്കിലും എന്തെങ്കിലും കുറവുണ്ടായാൽ സെക്കന്റുകൾക്കകം അറിയാനും പരിഹരിക്കാനും അതുവഴി സാധിക്കുമെന്നും ഒരുക്കങ്ങൾ അവലോകനംചെയ്യാൻ ചേർന്ന യോഗത്തിൽ മന്ത്രി പറഞ്ഞു.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കുന്ന കലാമാമാങ്കത്തിന് മണ്‍മറഞ്ഞ മഹാരഥന്‍മാരുടെ പേരുവഹിക്കുന്ന വേദികള്‍.ഓരോ വേദിക്കും കാസര്‍കോട് ജില്ലയുടെ അഭിമാനമായ കവികളുടെയും, എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവര്‍‍ത്തകരുടെയും പേരുകളാണ് നല്‍കിയിരിക്കുന്നത്.28 വേദികളിലായി 239 ഇനങ്ങളിലാണ് മത്സരം നടക്കുക. കലാ മേളയുടെ ആദ്യ ദിനം 74 ഇനങ്ങളും, രണ്ടാം ദിനം 77 ഇനങ്ങളും, മൂന്നാം ദിനം 74 ഇനങ്ങളും 28 വേദികളിലായി നടക്കും. സമാപന ദിവസമായ നാലാം ദിനം സമാപന പരിപാടികള്‍ വൈകിക്കാത്ത രീതിയില്‍ 14 ഇനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. 239 ഇനങ്ങളിലായി 13000 ത്തോളം വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മത്സരിക്കാനായെത്തും.
ബല്ലാ ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദിയില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസപ്രദര്‍ശനം 'ദിശ'.പുതിയ ബസ്സ്റ്റാന്‍ഡിലെ ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക വേദിയില്‍ സാംസ്‌കാരികപരിപാടികളും മറ്റൊന്നില്‍ പ്രദര്‍ശനവും.
എല്ലാ വേദികളിലും രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും സ്വീകരണം നല്‍കും. ദിവസം 12000 പേര്‍ക്ക് ഭക്ഷണം വിളമ്ബാനുള്ള ഊട്ടുപുരയില്‍ ഇന്ന് പഴയിടം മോഹനന്‍ നമ്ബൂതിരിയുടെ നേതൃത്വത്തില്‍ പാല് കാച്ചും.
മഹാകവി പി യുടെ നാമധേയത്തിലുള്ള ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാനവേദിയില്‍ വ്യാഴാഴ്ച രാവിലെ എട്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തും. ഒമ്ബതുമണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറുപതാമത് മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ,മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിനിമാ താരം ജയസൂര്യ, ജനപ്രതിനിധികള്‍ തുടങ്ങി പ്രമുഖരുടെ സാന്നിധ്യം കൊണ്ട്സമ്പന്നമാകും ഉദ്ഘാടന വേദി.

മത്സരാര്‍ത്ഥികളെ വിവിധ വേദികളില്‍ എത്തിക്കാന്‍ 40 ബസുകള്‍ ഉള്‍പ്പെടെ വിപുലമായ ഗതാഗത സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മന്ത്രി ഇ ചന്ദ്രശേഖരന്‍ ചെയര്‍മാനായ സംഘാടക സമിതിക്ക് കീഴില്‍ 21 സബ് കമ്മിറ്റികള്‍ ആണ് കലോത്സവത്തിന് വിജയകരമായ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.
നാളെ വേദി ഒന്നിൽ മോഹിനിയാട്ടവും സംഘ നൃത്തവും നടക്കും രാവിടെ 9 മണിയോടെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പതിനഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗത ഗാനം അടക്കം ഒരുങ്ങി കഴിഞ്ഞു.

കലോത്സവ പ്രചരണത്തിന് പൂരക്കളിയോടെ കൊട്ടി കലാശം ഇന്ന് നടക്കും വൈകുന്നേരം 4.30ന് കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അരങ്ങേറുന്ന പൂരക്കളിയിൽ കാസർകോടിന്‍റെ പൈതൃകവും, സംസ്‌കാരവും കലോത്സവവുമായി കോർത്തിണക്കിയ പാട്ട് പാടിയാണ് 60 കലാകാരൻമാർ ചേർന്നു പൂരക്കളിഅവതരിപ്പിക്കുന്നത്. ഓരോ കമ്മറ്റികളും അവസാന ഘട്ട മിനുക്കുപണികൾ നടത്തു കയാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (14 minutes ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (39 minutes ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (54 minutes ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (1 hour ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (8 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (8 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (8 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (8 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (9 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (9 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (9 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (9 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (9 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (9 hours ago)

Malayali Vartha Recommends