ഇനി രണ്ടും കൽപ്പിച്ച്, അയ്യനെക്കണ്ടിരിക്കുമെന്ന് ഉറപ്പിച്ച് ബിന്ദു അമ്മിണി; പോലീസ് സംരക്ഷണം നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കും; കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ കണ്ണിലെ കരടായി ബിന്ദു

ശബരിമല ദര്‍ശനത്തിന് വീണ്ടും എത്തുമെന്ന് ഉറപ്പിച്ച് ബിന്ദു അമ്മിണി. ഇതിനായി പോലീസ് സുരക്ഷ തേടി രാവിലെ കമ്മീഷണര്‍ ഓഫീസില്‍ എത്തും. ശബരിമലയില്‍ കയറ്റാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സുരക്ഷ തന്നില്ലെങ്കില്‍ കോടതിയെ സമീപിക്കു മെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. ഇന്നലെ ശബരിമല ദര്‍ശനം നടത്താന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ശബരിമല ദര്‍ശനം നടത്താനായി എത്തിയ തൃപ്തിദേശായിയുടെ സംഘത്തിനൊപ്പം പോകാനായി എത്തിയ ബിന്ദു അമ്മിണി കമ്മീഷണര്‍ ഓഫീസില്‍ സംരക്ഷണ തേടി എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ നിന്നും ഇറങ്ങൂന്നതിനിടയില്‍ അവിടെ കാത്തു നില്‍ക്കുകയായിരുന്നയാള്‍ ബിന്ദു അമ്മിണിയുടെ മുഖത്തേക്ക് മുളകുപൊടി സ്‌പ്രേ ചെയ്യുകയുമായിരുന്നു. കൈ കൊണ്ടു മുഖം മറച്ച് പിന്തിരിഞ്ഞ ബിന്ദു അമ്മിണിയുടെ പിന്നാലെയെത്തി ഇയാള്‍ സ്‌പ്രേ ചെയ്തു. തുടര്‍ന്ന് പോലീസ് ശക്തമായ സുരക്ഷ ഒരുക്കി മറ്റൊരു സ്ഥലത്തേക്ക് ഇവരെ മാറ്റുകയായിരുന്നു.
എന്നാൽ മുളക് സ്‌പ്രേ ആക്രമണത്തിനെതിരെ ബിന്ദു അമ്മിണി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. താന്‍ അപ്രഖ്യാപിത തടവിലാണെന്നും സഞ്ചരിക്കാനുള്ള സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു. അതേസമയം സംഭവത്തിൽ ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ കൂടിയായ ശ്രീനാഥാണ് ബിന്ദുവിനെ ആക്രമിച്ചത്. ബിന്ദുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പോലീസുകാരടക്കം നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണം നടന്നത്. അതേസമയം ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്താന്‍ എത്തിയ തൃപ്തി ദേശായി തിരികെ മടങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളം വരെ ഇവരെ പോലീസ് സംരക്ഷിക്കും. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ശബരിമല ദര്‍ശനത്തിന് തൃപ്തിയും സംഘവും കൊച്ചിയില്‍ എത്തുന്നത്. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കാനാകില്ല എന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തൃപ്തിക്കൊപ്പം കഴിഞ്ഞ തവണ ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും ഉണ്ട്. തൃപ്തി ദേശായിയെ കൂടാതെ ഛായാപാണ്ഡേ, കാംബ്‌ളെ ഹരിനാക്ഷി, മീനാക്ഷിഷിന്‍ഡേ, മനീഷാ, ബിന്ദു അമ്മിണി എന്നിവരാണ് ഉള്ളത്. ഇത്തവണ ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തിദേശായി പറഞ്ഞു. കോടതി ദര്‍ശനം വിലക്കിയിട്ടില്ലെന്നും സുരക്ഷ കിട്ടിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും പറഞ്ഞാണ് തൃപ്തി എത്തിയത്. ഇവര്‍ എത്തയതറിഞ്ഞ് കമ്മീഷ്ണര്‍ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തിയിരുന്നു. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവും നടത്തിയിരുന്നു.എന്നാല്‍ തിരികെ മുംബൈയിലേക്ക് പോകാന്‍ ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ല എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവര്‍ പോകാന്‍ തയ്യാറായില്ല എങ്കില്‍ അറ്‌സ്റ്റ് ചെയ്ത് നീക്കാന്‍ ആയിരുന്നു പോലീസ് തീരുമാനം. എന്നാല്‍ അവസാനം ഇവര്‍ തിരികെ പോകാന്‍ സമ്മതിക്കുകയായിരുന്നു
അതേസമയം ശബരിമലയിലെ സമാധാന പൂര്‍ണമായ അന്തരീക്ഷം തകര്‍ക്കാനുറച്ച് ശബരിമല ദര്‍ശനത്തിനായി ആലുവയില്‍ നിന്നും പുറപ്പെട്ട തൃപ്തി ദേശായിയെയും സംഘത്തെയും തടയാനുറച്ച് ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിരുന്നു.. തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടങ്ങുന്ന സംഘത്തെ പമ്ബ കടക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് നൽകിയായിരുന്നു കര്‍മ്മസമിതി അധ്യക്ഷ കെ പി ശശികല ടീച്ചര്‍ രംഗത്തെത്തിയത്. തൃപ്തി ദേശായിയും സംഘവും ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞ് പ്രതിരോധം തീര്‍ക്കാനായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നും നിലയ്ക്കലിലേക്കടക്കം നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകരാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസം തന്നെ എത്തിച്ചേർന്നത്. പ്രശനം വഷളായാൽ എന്നു കരുതി ശബരിമല ദര്‍ശനത്തിനായി എത്തി ചൊവ്വാഴ്ച പുലര്‍ച്ചെ മലയിറങ്ങാനിരുന്ന കര്‍മ്മസമിതി പ്രവര്‍ത്തകരും സംഘപരിവാര്‍ പ്രവര്‍ത്തകരും തൃപ്തിയടങ്ങുന്ന സംഘം ശബരിമലയിലേക്ക് പുറപ്പെട്ടതറിഞ്ഞതോടെ സന്നിധാനത്തു തന്നെ നിലയുറപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























