പെരുമ്ബാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് ; കുറുപ്പുംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്; തൂമ്പ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്; പ്രതി പോലീസ് പിടിയിലായി ;പിടിയിലായത് ഇതര സംസഥാന തൊഴിലാളി

പെരുമ്ബാവൂരില്‍ കടമുറിക്ക് മുന്നില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. .കുറുപ്പുംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. തൂമ്പ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയത്. പ്രതി പോലീസ് പിടിയിലായി ; ആസാം സ്വദേശി ഉമർ അലിയാണ് പിടിയിലായത്.കൊലപാതകകാരണം വ്യക്തമല്ല.
പുലർച്ചെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ ആറ് മണിയോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കടയുടെ മുന്നിൽ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു .കൊലപാതകത്തിന് ശേഷം പ്രതി സി സി ടി വി കാമറ തല്ലി തകർതിരുന്നു.എങ്കിലും ദൃശ്യങ്ങൾ ലഭ്യമായതായി പോലീസ്പറഞ്ഞു.
https://www.facebook.com/Malayalivartha

























