കലോത്സവം കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം; കിരീടം കൈവിടാതെ പാലക്കാട്; അടുത്ത കലോത്സവം കൊല്ലത്ത്

കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും .പാലക്കാട് ആണ് മുന്നിൽ നിൽക്കുന്നത്. അടുത്ത കലോൽസവം കൊല്ലത്ത് വച്ചാണ് നടക്കുക. വൈകിട്ട് 3.30-നാണ് സമാപനച്ചടങ്ങ് നടക്കുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.പോരാട്ടം മുറുകുകയാണ് കോഴിക്കോട്, കണ്ണൂർ, പാലക്കാട് ജില്ലകൾ ഇഞ്ചോടിഞ്ച് മത്സരം തുടരുകയാണ്.
കഴിഞ്ഞ വർഷംകിട്ടാതെ പോയ കലാകിരീടം തിരിച്ചുപിടിക്കാനുറപ്പിച്ച് കോഴിക്കോടും കിരീടം നിലനിർത്താൻ കച്ചക്കെട്ടി പാലക്കാടും രണ്ടു പതിറ്റാണ്ടിന് ശേഷം കിരിടം നാട്ടിലേക്ക് കൊണ്ടു പോകാൻ കണ്ണൂരും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലാണ്. മന്ത്രി സി രവീന്ദ്രനാഥാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. ചലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടി, വിന്ദുജ മേനോൻ എന്നിവർ മുഖ്യാതിഥികളാണ്.
https://www.facebook.com/Malayalivartha























