മൊബൈൽ ഫോൺ നിരക്ക് കുത്തനെ കൂട്ടുന്നു; നഷ്ടം നേരിട്ടാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ; മറ്റന്നാൾ മുതൽ നിലവിൽ വരും

ഐഡിയ വൊഡാഫോൺ എയർടെൽ നിരക്കുകളാണ് കുത്തനെ കൂട്ടുന്നത്. കൂട്ടിയ പുതിയ നിരക്ക് മറ്റന്നാൾ മുതൽ നിലവിൽ വരും. കോൾ, ഡാറ്റ നിരക്കിൽ 42% വരെ വർധനവ് വരുത്തുന്നുണ്ട്. നഷ്ടം നേരിട്ടാണ് പ്രവർത്തിക്കുന്നതെന്ന് കമ്പനികൾ പറഞ്ഞു. ഉപഭോതാക്കൾക്ക് നേരിടേണ്ടി വരുന്ന വലിയ അടിയാണ് ഈ നിരക്ക് വർദ്ധനവ്.
കനത്ത സാമ്പത്തിക നഷ്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ്, ഫോണ്‍ കോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ ടെല്ലും തീരുമാനിച്ചത്. 'സാമ്പത്തിക വെല്ലുവിളി നേരിടാനും വരുംകാല സാങ്കേതിക വികസനത്തിനുള്ള പണം കണ്ടെത്താനും അത്യാവശ്യം'- എന്ന് വിശദീകരണവുമായിട്ടാണ് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും ഡിസംബര്‍ ഒന്നുമുതല്‍ പുതിയ നിരക്കിലേക്ക് മാറിയത് . മൂന്നു വര്‍ഷമായി മൊബൈല്‍ കമ്പനികള്‍ കാള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടില്ല. ജിയോയുടെ വരവ് മുന്‍നിര മൊബൈല്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാവുകയും ചെയ്തു.
https://www.facebook.com/Malayalivartha























