കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു; പ്രതിമാസം 1.44 കോടി രൂപ

കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു. പ്രതിമാസം ഒരു കോടി നാല്‍പത്തിനാല് ലക്ഷം രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. ഉടന്‍ ധാരണാപത്രം ഒപ്പിടും. മാസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുക എന്ന തീരുമാനത്തിൽ എത്തിയത്. നക്സല്‍ വിരുദ്ധ പ്രവര്‍ത്തനത്തിനും പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനവും മുന്നിൽ കണ്ടാണ് ഹെലികോപ്റ്റര്‍ വാടകയ്‍ക്കെടുക്കുന്നത്.
ഹെലികോപ്റ്റര്‍ വാങ്ങാനായിരുന്നു ആദ്യ നീക്കം. എന്നാൽ നഷ്ടം ഉണ്ടാകുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള പവന്‍ഹാന്‍സ് എന്ന കമ്ബനിയുമായാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. പ്രതിമാസം 1.44 കോടി രൂപയാണ് വാടക.; ഒരു മാസം 20 മണിക്കൂര്‍ ഹെലികോപ്ടര്‍ ഉപയോഗിക്കാം. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 65,000 രൂപ വീതം നല്‍കും.
https://www.facebook.com/Malayalivartha























