പൊന്നാനി അസി. ലേബര്‍ ഓഫിസറായ കണ്ണൂര്‍ സ്വദേശി കണ്ണൂര്‍ ലേബര്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍...

പൊന്നാനി അസി. ലേബര്‍ ഓഫിസറായ കണ്ണൂര്‍ സ്വദേശി കാറിനുള്ളില്‍ മരിച്ചനിലയില്‍. പള്ളിക്കുന്ന് 'ശ്രീപ്രിയ'ത്തിലെ ഇ.വി. ശ്രീജിത്തിനെയാണ് (52) ഞായറാഴ്ച രാവിലെ കണ്ണൂര്‍ ലേബര്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പരിസരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കെ.എല്‍ 13 എ.സി 5859 കാറിന്റെ ആര്‍.സി ബുക്കില്‍നിന്ന് വിലാസം മനസ്സിലാക്കിയ പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.പരേതനായ ദാമോദരന്‍ നമ്പ്യാരാണ് പിതാവ്. മാതാവ് പരേതയായ ഇ.കെ. ഉഷ. ഷാര്‍ജയില്‍ നഴ്‌സായ ബിന്ദുവാണ് ഭാര്യ. ബോബിഷ, ഹര്‍ഷ എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha























