വീണ്ടും വൈറലായി 'സേവ് ദ ഡേറ്റ്' ഫോട്ടോകള്‍

വിവാഹത്തിന് മുന്‍പെടുക്കുന്ന പ്രീവെഡിങ് ഷൂട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകതരം വേഷവിധാനത്തിന്റെ പേരിലോ ലൊക്കേഷന്റെ പേരിലോ ഒക്കെയാണ് ഓരോ വിഡിയോയും വൈറലാവാറുള്ളത്.
സദാചാരക്കാരെ ഒട്ടും കൂസാതെ തങ്ങളുടെ ഇഷ്ടങ്ങളും പ്രിയങ്ങളും അവര്‍ നിര്‍ഭയം വെളിവാക്കുകയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകളിലൂടെ. ഇങ്ങനെയുള്ള ഫോട്ടോഷൂട്ടുകള്‍ 'സംസ്കാര വിരുദ്ധമാണെ'ന്നും മറ്റുമുള്ള ഉപദേശങ്ങളും പരിഹാസങ്ങളുമായി വരുന്ന സദാചാരക്കാരില്‍ പലരും ഇത് രണ്ട് പേരുടെ വ്യക്തിപരമായ കാര്യമാണെന്ന വസ്തുത പലപ്പോഴും ഓര്‍ക്കാറില്ല. ഏതായാലും ഇത്തരത്തില്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്. കര്‍ഷകരെന്ന് തോന്നിക്കുന്ന രീതിയിലാണ് വധൂവരന്മാര്‍ ഈ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/Malayalivartha


























